Skip to main content

ഡിപ്ലോമ കോഴ്‌സിന് ജൂലൈ അഞ്ച് വരെ അപേക്ഷിക്കാം

കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജിയിൽ നടത്തുന്ന ത്രിവത്സര ഹാൻഡ്‌ലൂം ആൻഡ് ടെക്‌സ്റ്റൈൽ ടെക്‌നോളജി കോഴ്‌സിന് അപേക്ഷിക്കുന്നതിനുള്ള തീയതി ജൂലൈ അഞ്ച് വരെ നീട്ടി. എസ്.എസ്.എൽ.സി/ തത്തുല്യ പരീക്ഷയിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച് വിജയിച്ചവർക്ക് അപേക്ഷിക്കാം. പ്രായം 2023 ജൂലൈ ഒന്നിന് 15 വയസ്സിനും 23 വയസ്സിനും മധ്യേ ആയിരിക്കണം. പട്ടികജാതി/പട്ടിക വർഗക്കാർക്ക് പരമാവധി പ്രായം 25 വയസ്സാണ്. 20 ശതമാനം സീറ്റുകൾ നെയ്ത്തു വിഭാഗത്തിൽപ്പെട്ടവർക്ക് സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷ നേരിട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫീസിലും ഓൺലൈനായി www.iihtkannur.ac.in എന്ന വെബ്‌സൈറ്റ് വഴിയും സമർപ്പിക്കാം. അപേക്ഷഫോറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എല്ലാം ജില്ലാ വ്യവസായ കേന്ദ്രങ്ങളിൽ നിന്നും വെബ്‌സൈറ്റിൽ നിന്നും ലഭിക്കും. അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ വിദ്യാഭ്യാസ യോഗ്യത, ട്രാൻസ്ഫർ, ജനനം, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണം. ഫോൺ: 0497 2835390, 0497 2965390.

date