ജല്‍ ജീവന് മിഷന്: സ്വകാര്യ ഭൂമി ലഭ്യമാക്കുന്നതിന് താല്പര്യ പത്രം ക്ഷണിച്ചു
ജില്ലയില്‍ ജല്‍ ജീവന് മിഷന് പദ്ധതിക്കായി സ്വകാര്യ ഭൂമി ലഭ്യമാക്കുന്നതിന് താല്പര്യ പത്രം ക്ഷണിച്ചു. എടപ്പറ്റ ഗ്രാമപഞ്ചായത്തില്‍ പുളിയക്കോടിന് സമീപം 30 സെന്റ്, വണ്ടൂരില്‍ കമരിമല എസ്റ്റേറ്റിന് സമീപം 30 സെന്റ്, ചുങ്കത്തറയില്‍ കുറത്തി മലക്ക് സമീപം 210 സെന്റ്, കല്ലായിപാറ ടോപ്പ് 1 ല്‍ 12 സെന്റ്, കല്ലായിപാറ ടോപ്പ് 2 ല്‍ 10 സെൻറ്, കല്ലായിപാറ ടോപ്പ് 3 ല്‍ 8 സെന്റ് , പോത്തുകല്ലില്‍ കുരിശിമല ടോപ്പില്‍ 22 സെന്റ്, കുരിശിമല ബോട്ടമില്‍ 10 സെന്റ്, കുവക്കോലില് 20 സെൻറ്, ഇരുള്‍കുന്ന് ഹരിജന്‍ കോളനിയില്‍ 15 സെന്റ്, ഇരുള്‍കുന്നില്‍ 15 സെന്റ്, മുട്ടിപ്പാലം 15 സെന്റ് , വഴിക്കടവ് ഗ്രാമപഞ്ചായത്തില്‍ കെട്ടുങ്ങൽ ടോപ്പില്‍ 12 സെന്റ്, നരിവാലമുണ്ടക്ക് സമീപം 35 സെന്റ് , എടക്കരയില്‍ മയിലാടുംകുന്നിന് സമീപം 30 സെന്റ്, തുവ്വൂരില്‍ ഓടാലിക്കുന്ന് പ്രദേശത്ത് 30 സെന്റ്, കാളികാവില്‍ നരിയാക്കം പൊയില്‍ പ്രദേശത്ത് 45 സെന്റ് എന്നിങ്ങനെയാണ് ഭൂമി ആവശ്യമുള്ളത്. ഈ പ്രദേശങ്ങളിൽ ഭൂമി വില്പനക്ക് തയ്യാറുള്ളവർ ഇതിനുള്ള താൽപര്യപത്രം അതത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കോ കേരള വാട്ടർ അതോറിറ്റി, പി.എച്ച് ഡിവിഷൻ മലപ്പുറം എക്സിക്യുട്ടീവ് എഞ്ചിനീയർക്കോ നൽകണം. ഫോണ്‍: 8547638062 .
- Log in to post comments