Skip to main content

ലക്ചറർ നിയമനം

പെരിന്തൽമണ്ണ ഗവ. പോളിടെക്‌നിക് കോളേജിൽ മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ്, സിവിൽ എൻജിനീയറിങ് ബ്രാഞ്ചുകളിൽ ഒഴിവുള്ള ലക്ചറർ തസ്തികകളിലേക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട എൻജിനീയറിങ് ശാഖയിൽ ഒന്നാം ക്ലാസോടെ ബി.ടെക് ബിരുദം/എം.ടെക് ബിരുദമാണ് യോഗ്യത. മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ എൻജിനിയറിങ് എന്നീ ബ്രാഞ്ചുകളിലേക്കുള്ള അഭിമുഖം ജൂൺ 27ന് രാവിലെ പത്തിനും സിവിൽ എൻജിനീയറിങ് ബ്രാഞ്ചിലേക്കുള്ള അഭിമുഖം ജൂലൈ മൂന്നിന് രാവിലെ പത്തിനും നടക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും കോളേജിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 04933 227523

date