Skip to main content

സാഗർമിത്ര: അപേക്ഷ ക്ഷണിച്ചു

പ്രധാനമന്ത്രി മത്സ്യ സമ്പാദ യോജന (PMMSY) പദ്ധതി പ്രകാരം വെട്ടം മത്സ്യഭവന് കീഴിലുളള പറവണ്ണ, തേവർകടപ്പുറം   മത്സ്യഗ്രാമങ്ങളിലേക്ക് ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ സാഗർമിത്രയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഫിഷറീസ് സയൻസ്/മറൈൻ ബയോളജി/സുവോളജി എന്നിവയിൽ ഏതെങ്കിലും ബിരുദം നേടിയ 35 വയസ്സിൽ കുറയാത്ത പ്രായമുള്ളവർക്ക് അപേക്ഷിക്കാം. താനൂർ നഗരസഭ, താനാളൂർ പഞ്ചായത്ത്, തിരൂർ നഗരസഭ, നിറമരുതൂർ പഞ്ചായത്ത്, വെട്ടം പഞ്ചായത്ത് പരിധിയിലുള്ളവർക്ക് മുൻഗണന. യോഗ്യരായ അപേക്ഷകരിൽ നിന്നും അഭിമുഖം നടത്തിയാണ് സാഗർമിത്രയെ തെരഞ്ഞെടുക്കുന്നത്. പ്രതിമാസം 15,000 രൂപ ഇൻസെന്റീവ് ലഭിക്കും. അപേക്ഷ ഫോറവും കൂടുതൽ വിവരങ്ങളും വാക്കാട് പ്രവർത്തിക്കുന്ന വെട്ടം മത്സ്യഭവനിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ജൂൺ 30നകം വെട്ടം മത്സ്യഭവനിൽ ലഭിക്കണം. ഫോൺ: 0494 2666428.

date