Skip to main content
സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ വൈക്കം ശ്രീമഹാദേവാ കോളജിൽ നടന്ന രാജ്യാന്തരയോഗാദിനാചരണം അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ  ടി.എം. മജു ഉദ്ഘാടനം ചെയ്യുന്നു.

രാജ്യാന്തരയോഗാദിനം ആചരിച്ചു

കോട്ടയം: കേന്ദ്രവാർത്താവിതരണ മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബ്യൂറോ ഓഫ് കമ്യൂണിക്കേഷൻ കോട്ടയം ഫീൽഡ് ഓഫീസിന്റെ ആഭിമുഖ്യത്തിൽ വൈക്കം ശ്രീമഹാദേവാ കോളജിന്റെയും വൈക്കം നഗരസഭയുടേയും സഹകരണത്തോടെ രാജ്യാന്തര യോഗാദിനം ആചരിച്ചു. വൈക്കം ശ്രീമഹാദേവാ കോളജിൽ നടന്ന ചടങ്ങ് അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണർ  ടി.എം. മജു ഉദ്ഘാടനം ചയ്തു. കോളജ് ഡയറക്ടർ പി.ജി.എം നായർ അധ്യക്ഷത വഹിച്ചു. കൃഷ്ണകുമാർ കേരളവർമ്മ, കെ.എ.എസ്.ഇ. കോട്ടയം ജില്ലാകോർഡിനേറ്റർ നോബിൾ എന്നിവർ ക്ലാസ് എടുത്തു.
 യോഗാദിനാചരണത്തിനു മുന്നോടിയായി ലഹരിവിരുദ്ധയുവത്വത്തിനുവേണ്ടി സംഘടിപ്പിച്ച ഫുട്‌ബോൾ മത്സരം വൈക്കം എക്‌സൈസ് സബ് ഇൻസ്‌പെകടർ പി.എസ്. സുജിത് ഉദ്ഘാടനം ചെയ്തു. മത്സരവിജയികൾക്കുള്ള സമ്മാനവിതരണവും സമാപന സമ്മേളന ഉദ്ഘാടനവും വൈക്കം നഗരസഭ അധ്യക്ഷൻ രാധികാശ്യാം നിർവഹിച്ചു. നഗരസഭാംഗം  എം.സി. മണിയമ്മ അധ്യക്ഷത വഹിച്ചു. ഏഷ്യാകപ്പ് സോഫ്റ്റ്ബാൾ ചാമ്പ്യൻഷിപ്പിനുള്ള ഇന്ത്യൻ ടീമിലിടം പിടിച്ച കീർത്തനയെ ചടങ്ങിൽ ആദരിച്ചു. ക്വിസ്മത്സരങ്ങളും കലാപരിപാടികൾ സംഘടിപ്പിച്ചു.

 

date