Skip to main content

തുല്യതാ പഠന പ്രോത്സാഹന പദ്ധതി -2023 പഠിതാക്കളുടെ സംഗമം 24 ന്

തൃശ്ശൂർ ജില്ലാ പഞ്ചായത്ത് 2022-2023 പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന തുല്യതാ പഠന പ്രോത്സാഹന പദ്ധതിയിലെ പഠിതാക്കളുടെ തുല്യതാ 10, ഹയർ സെക്കൻഡറി കോഴ്സുക സംഗമം ജൂൺ 24ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് ജില്ലാ ആസൂത്രണ സമിതി ഹാളിൽ ദേവസ്വം, എസ് സി, എസ്ടി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ അദ്ധ്യക്ഷത വഹിക്കും. സബ് കലക്ടർ മുഹമ്മദ് ഷഫീഖ് മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ഒരുമണിക്ക് പഠി താക്കൾക്കുള്ള മോട്ടിവേഷൻ ക്ലാസ്സ് നടക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത ചന്ദ്രൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ സി പി അബ്ദുൾ കരീം, ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഷാജി, ജില്ലാ പ്ലാനിങ്ങ് ഓഫീസർ എൻ കെ ശ്രീലത എന്നിവർ സംബന്ധിക്കും. സംഗമ പരിപാടിയിൽ പഠിതാക്കളെ ആദരിക്കൽ, പാഠപുസ്തക വിതരണം എന്നിവയും നടക്കും.

date