Skip to main content
ഫോട്ടോ അടിക്കുറിപ്പ്- ഏഴംകുളം- ഏഴംകുളം ഗ്രാമപഞ്ചായത്തിലെ പഞ്ചായത്ത് തല സന്നദ്ധ സംഘടനകളുടെ യോഗം ഉദ്ഘാടനം ചെയ്ത് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സംസാരിക്കുന്നു.

കൂട്ടായ്മകള്‍ നാടിന്റെ വികസനത്തിന് മുതല്‍കൂട്ടാകണം : ഡെപ്യൂട്ടി സ്പീക്കര്‍

കൂട്ടായ്മകള്‍ നാടിന്റെ വികസനത്തിന് മുതല്‍കൂട്ടാകണമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ഏഴംകുളം ഗ്രാമപഞ്ചായത്ത്് തല സന്നദ്ധ സംഘടനകളുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ മാത്രമായി ഒതുങ്ങുന്ന ചില കൂട്ടായ്മകള്‍ ഉണ്ട്. അതു മാറണമെന്നും നാടിന്റെ പുരോഗതിയാണ് കൂട്ടായ്മകള്‍ കൊണ്ട് ലക്ഷ്യമാക്കേണ്ടതെന്നും  ഡെപ്യുട്ടി സ്പീക്കര്‍ പറഞ്ഞു. സമ്പൂര്‍ണ ശുചിത്വ അടൂര്‍ മണ്ഡലം എന്ന പദ്ധതിയുടെ ഭാഗമായി സന്നദ്ധ സംഘടനകളുടെയും കുടുംബശ്രീ  അംഗങ്ങളുടെയും, ആശാവര്‍ക്കര്‍മാരുടെയും എന്‍എസ്എസ് വോളണ്ടിയര്‍മാരുടെയും  യോഗം ചേര്‍ന്നു. ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. ആശ അധ്യക്ഷ ആയിരുന്നു. വൈസ് പ്രസിഡന്റ് അഡ്വ. ആര്‍. ജയന്‍, വാര്‍ഡ് മെമ്പര്‍മാരായ അഡ്വ. താജുദ്ദീന്‍, ഷീജ, വി.ബി. ലീന, എ.സി. ബോസ്, സിഡിഎസ് അധ്യക്ഷ രേഖ ബാബു, പഞ്ചായത്ത് സെക്രട്ടറി തുടങ്ങിയവര്‍ സംസാരിച്ചു.
(പിഎന്‍പി 2318/23)
 

date