Skip to main content
ചേലക്കര സർക്കാർ ആയുർവേദ ആശുപത്രിയിലെ ഹൗസ് സർജന്മാർ യോഗ ചെയ്തും പഠിപ്പിച്ചും യോഗ ദിനം ആചരിച്ചു

ചേലക്കര സർക്കാർ ആശുപത്രിയിൽ യോഗ ദിനം ആചരിച്ചു

ചേലക്കര സർക്കാർ ആയുർവേദ ആശുപത്രിയിലെ ഹൗസ് സർജന്മാർ യോഗ ചെയ്തും പഠിപ്പിച്ചും യോഗ ദിനം ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം കെ പത്മജ ഉദ്ഘാടനം ചെയ്തു.

ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജാനകി ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ പഞ്ചായത്ത് സെക്രട്ടറി വിജയലക്ഷ്മി, വാർഡ് മെമ്പർ എൽസി ബേബി തുടങ്ങിയവർ ആശംസകൾ നേർന്നു. ചീഫ് മെഡിക്കൽ ഓഫിസർ ഡോ.റോയ് ജോസഫ് സ്വാഗതവും ഡോ. എ കെ ഷഹന നന്ദിയും പറഞ്ഞു.

date