Skip to main content
ഫോട്ടോ അടിക്കുറിപ്പ്: ഇരവിപേരൂര്‍-  ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആദ്യ യോഗ ക്ലബിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. ശശിധരന്‍ പിള്ള നിര്‍വഹിക്കുന്നു

യോഗ ക്ലബ് ആരംഭിച്ചു

ജീവിത ശൈലി രോഗ പ്രതിരോധത്തിന് യോഗ എന്ന ലക്ഷ്യത്തോടെ ഇരവിപേരൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആദ്യ യോഗ ക്ലബ് രൂപീകരിച്ചു. നാലാം വാര്‍ഡില്‍ ആരംഭിച്ച യോഗ ക്ലബിന്റെ ഉദ്ഘാടനം ഇരവിപേരൂര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളില്‍  പഞ്ചായത്ത് പ്രസിഡന്റ് കെ. ബി. ശശിധരന്‍ പിള്ള നിര്‍വഹിച്ചു.നാഷണല്‍ആയുഷ് മിഷന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ്  ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തില്‍  സംസ്ഥാനത്തുടനീളം യോഗ ക്ലബുകള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് യോഗക്ലബ് ആരംഭിച്ചത്. പഞ്ചായത്തിലെ മറ്റ് വാര്‍ഡുകളിലും  യോഗ ക്ലബ്ബുകള്‍ രൂപീകരിക്കും.
ജീവിതശൈലിയിലുണ്ടാകുന്ന വ്യതിയാനം മൂലം വര്‍ധിക്കുന്ന പ്രമേഹം, രക്തസമ്മര്‍ദം, സ്‌ട്രോക്ക് മുതലായവയെപ്പറ്റി കൃത്യമായ അവബോധം നല്‍കല്‍, അവയെ പ്രതിരോധിക്കുന്നതിന് ഉതകുന്ന യോഗ പരിശീലനത്തോടുകൂടിയ ജീവിതശൈലി പ്രചരിപ്പിക്കുന്നതിനും ആയുഷ് യോഗ ക്ലബുകള്‍ സഹായിക്കും.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാലി ജേക്കബ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആര്‍ ജയശ്രീ,  പഞ്ചായത്ത് അംഗങ്ങളായ ത്രേസ്യാമ്മ കുരുവിള, എം.എസ് മോഹന്‍, അനില്‍ബാബു, മെഡിക്കല്‍ ഓഫീസര്‍(ആയുര്‍വേദം)ഡോ.എസ് അഖില, മെഡിക്കല്‍ ഓഫീസര്‍(ഹോമിയോ) ഡോ.രാഖി പ്രസാദ്  തുടങ്ങിയവര്‍ പങ്കെടുത്തു.
(പിഎന്‍പി 2321/23)
 

date