Skip to main content

ക്ലാസ് മുറികൾ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ: അമ്പലപ്പുഴ നീർക്കുന്നം എസ്.ഡി.വി.ജി.യു.പി.എസിലെ പുതിയ ക്ലാസ് മുറികളുടെ ഉദ്ഘാടനം എച്ച്. സലാം എം.എൽ.എ നിർവ്വഹിച്ചു. അമ്പലപ്പുഴ വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരീസ് അധ്യക്ഷനായി. 

എം.എൽ.എ യുടെ ആസ്തിവികസന ഫണ്ടിൽ നിന്നും മുപ്പതു ലക്ഷം രൂപ ചെലവഴിച്ചാണ് ക്ലാസ് മുറികൾ നിർമ്മിച്ചത്.

ചടങ്ങിൽ ഗ്രാമപഞ്ചായത്തംഗം സുനിത പ്രദീപ്, ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എസ്. സുമാ ദേവി, ബി.പി.സി എ.ജെ ജയകൃഷ്ണൻ, പ്രഥമാധ്യാപിക എ. നദീറ,അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അസി.എഞ്ചിനീയർ ആർ. സ്മിത, എസ്.എം.സി അംഗങ്ങളായ യു. നിധിൽ കുമാർ, ആർ.സജിമോൻ, എസ്. ശ്യാം, എച്ച്. നിസാർ, എസ്. സുനീർ, എസ്. ദിവ്യ, ശാലിനി സ്വരാജ്, സോഫി ഷെമീർ, സെയ്ഫ്, എസ്.എം.സി. ചെയർമാൻ പ്രശാന്ത് എസ്. കുട്ടി, പി.ടി.എ പ്രസിഡന്റ് സീന മനോജ്, അധ്യാപക പ്രതിനിധി എ. പി. മുഹ്സിൻ തുടങ്ങിയവർ പങ്കെടുത്തു.

date