Skip to main content

ഞാറ്റുവേല ചന്തയും കർഷകസഭകളും: സംസ്ഥാനതല ഉദ്ഘാടനം ഇന്ന് മന്ത്രി പി പ്രസാദ് നിർവഹിക്കും

ആലപ്പുഴ: ഞാറ്റുവേല ചന്തയുടേയും കർഷക സഭകളുടേയും സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (23) രാവിലെ പത്തിന് കായംകുളം ജി.ഡി.എം ഓഡിറ്റോറിയത്തിൽ നടക്കും. കർഷക സഭകളുടെ ഉദ്ഘാടനം കൃഷിമന്ത്രി പി. പ്രസാദ് നിർവഹിക്കും. ഞാറ്റുവേല കലണ്ടർ പ്രകാശനം, മുതിർന്ന കർഷകനെ ആദരിക്കൽ, പരമ്പരാഗത വിത്തിനങ്ങളുടെ കൈമാറ്റം എന്നിവയും മന്ത്രി നിർവഹിക്കും. ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം എ.എം ആരിഫ് എം.പി നിർവഹിക്കും. യു. പ്രതിഭ എം.എൽ.എ. അധ്യക്ഷയാകും.

ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.ജി. രാജേശ്വരി മുഖ്യപ്രഭാഷണം നടത്തും. കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോക് പദ്ധതി വിശദീകരിക്കും. കൃഷി വകുപ്പ് ഡയറക്ടർ കെ.എസ്. അഞ്ചു, മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അംബുജാക്ഷി, കായംകുളം നഗരസഭ ചെയർപേഴ്സൺ പി. ശശികല, വൈസ് ചെയർമാൻ ജെ. ആദർശ്, കൗൺസിലർ കെ. പുഷ്പ ദാസ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ അനിത ജെയിംസ്, കെ.എൽ.ഡി.സി. ചെയർമാൻ പി.വി. സത്യനേശൻ, മുതിർന്ന കർഷകനായ അയ്യപ്പൻ നായർ, ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ. രവീന്ദ്രൻ, അഡീഷണൽ ഡയറക്ടർ എസ്. അജയകുമാർ, കായംകുളം സി.പി.സി.ആർ.ഐ. മേധാവി ഡോ.പി. അനിതകുമാരി, പ്രോജക്ട് ഡയറക്ടർ ഡോ. വി. മിനി തുടങ്ങിയവർ പങ്കെടുക്കും.

date