Skip to main content

ബയോമെട്രിക് മസ്റ്ററിങ് നടത്തണം

ആലപ്പുഴ: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപ്പനക്കാരുടെയും  ക്ഷേമനിധി ബോർഡ് പെൻഷൻ  അനുവദിക്കപ്പെട്ട ജില്ല ക്ഷേമനിധി ഓഫീസിലെ എല്ലാ ഗുണഭോക്താക്കളും ജുൺ 30 നകം അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണം. മസ്റ്ററിങ് ചെയ്തവർക്ക് മാത്രമേ തുടർന്ന് പെൻഷൻ വിതരണം ചെയ്യൂ. 

ആധാർ ഇല്ലാതെ പെൻഷൻ അനുവദിക്കപ്പെട്ട ക്ഷേമനിധി ബോർഡ് ഗുണഭോക്താക്കൾ, ബയോമെട്രിക് മസ്റ്ററിങ് പരാജയപ്പെടുന്നവർ എന്നിവർ ജില്ല ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിൽ ലൈഫ് സർട്ടിഫിക്കറ്റ് നൽകി മസ്റ്ററിങ് പൂർത്തിയാക്കണം. ഫോൺ: 0477- 2252291.
 

date