Skip to main content
pattayamela cherthala

പട്ടയമേള: അമ്പലപ്പുഴ താലൂക്കില്‍ 99 പേർക്ക് സ്വന്തം പേരിൽ ഭൂമി

ആലപ്പുഴ: ആലപ്പുഴ പടിഞ്ഞാറ് വില്ലേജില്‍ വാടയ്ക്കല്‍ മത്സ്യതൊഴിലാളി കോളനിയിലെ എട്ട് കുടുംബങ്ങളും ആര്യാട് തെക്ക് വില്ലേജിലെ സര്‍ക്കാര്‍ വെളി കോളനിയിലെ നാലും കുടുംബങ്ങളും ഉൾപ്പടെ നിരവധി കുടുംബങ്ങളുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു ഭൂമിക്ക് പട്ടയം വേണമെന്നുള്ളത്. ഇവരുടേതുള്‍പ്പെടെ അമ്പലപ്പുഴ താലൂക്കില്‍ 99 കുടുംബങ്ങൾക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി പട്ടയം വിതരണം ചെയ്തത്.

മത്സ്യബന്ധനവും കൂലിപ്പണിയും ചെയ്ത് ജീവിക്കുന്നവരാണ് കോളനി നിവാസികളായ ഇവരിലേറെയും. തലമുറകളായി കൈവശം വെച്ചിരുന്ന ഭൂമിയാണെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളില്‍ കുടുങ്ങി വര്‍ഷങ്ങളായി പട്ടയം ലഭിക്കാതെപോയി. തുടർന്നാണ് സർക്കാർ പ്രത്യേകമായി ഇടപെട്ട് പട്ടയമേള നടത്തി ഇവരുടെ ഭൂമിക്ക് രേഖ നൽകിയത്.

35 മുതല്‍ 50 വര്‍ഷം വരെ പഴക്കമുള്ള പട്ടയങ്ങളാണ് മുനിസിപ്പല്‍ ഭൂമിപതിവ് ചട്ടം 1995 പ്രകാരം അമ്പലപ്പുഴ താലൂക്കിൽ മാത്രം വിതരണം ചെയ്തത്. ഇതില്‍ 61 എണ്ണം ലാന്‍ഡ് ട്രൈബ്യൂണല്‍ പട്ടയവും 32 എണ്ണം എല്‍.എ. (പുറമ്പോക്ക്) പട്ടയവും ആറെണ്ണം കൈവശ രേഖ പട്ടയവുമാണ്.

date