Skip to main content
pattayamela cherthala

27 വർഷത്തിന് ശേഷം പട്ടയം, സർക്കാരിന് നന്ദി പറഞ്ഞ് രാജമ്മ

ആലപ്പുഴ: 27 വർഷമായി താൻ താമസിക്കുന്ന സ്ഥലത്തിന് പട്ടയം ലഭിച്ച സന്തോഷത്തിലാണ് മണ്ണഞ്ചേരി കുന്നിനകം കോളനിയിലെ രാജമ്മ. 
കൂലിപ്പണിക്കാരനായ മകനും മകൾക്കും ഒപ്പമാണ് താമസിക്കുന്നത്. രണ്ട് തവണ വാഹനാപകടത്തിൽപ്പെട്ട ഇവർക്ക് നട്ടെല്ലിന് പരിക്കേറ്റതിനാൽ ജോലിക്ക് പോകാൻ കഴിയില്ല. ഇതുവരെയും യാതൊരു ആനുകൂല്യങ്ങളും ലഭിച്ചിട്ടില്ല. 
മക്കളുടെ വരുമാനത്തിലാണ് കുടുംബം മുന്നോട്ട് പോകുന്നത്. പട്ടയം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും 27 വർഷത്തെ കാത്തിരിപ്പാണ് അവസാനിച്ചതെന്നും രാജമ്മ പറഞ്ഞു.

date