Skip to main content
thozhil theeram scheme

തൊഴിൽ തീരം പദ്ധതിക്ക് ജില്ലയിൽ തുടക്കമായി

ആലപ്പുഴ: മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി കേരള നോളജ് ഇക്കോണമി മിഷൻ നടത്തുന്ന പ്രത്യേക തൊഴിൽ പദ്ധതി- തൊഴിൽതീരത്തിന് ജില്ലയിൽ തുടക്കമായി. പദ്ധതിയുടെ ഉന്നതതലയോഗം കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന്റെ ക്യാമ്പ് ഓഫീസിൽ കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി എസ് ശ്രീകല ഉദ്ഘാടനം ചെയ്തു. ചേർത്തല നഗരസഭാ ചെയർപേഴ്സൺ ശ്രീമതി ഷേർളി ഭാർഗവൻ അധ്യക്ഷയായി.

മത്സ്യത്തൊഴിലാളി  വിഭാഗത്തിൽപ്പെട്ട തൊഴിലന്വേഷകർക്കായി നോളജ് ഇക്കോണമി മിഷൻ ഫിഷറീസ് വകുപ്പിന്റെ കൂടി സഹകരണത്തോടെ ആരംഭിക്കുന്ന പ്രത്യേക വൈജ്ഞാനിക തൊഴിൽ പദ്ധതിയാണ് തൊഴിൽതീരം. സംസ്ഥാനത്തെ തീരദേശ നിയോജക മണ്ഡലങ്ങളിലാണ് പദ്ധതി നടപ്പിലാക്കുക. ആലപ്പുഴ ജില്ലയിലെ പ്രവർത്തനങ്ങൾ ചേർത്തല നിയോജക മണ്ഡലത്തിലെ 8 പഞ്ചായത്തുകളിലായി നടത്തും.
മത്സ്യത്തൊഴിലാളി മേഖലയിലെ അഭ്യസ്തവിദ്യരായ തൊഴിലന്വേഷകരെ കണ്ടെത്തി വൈജ്ഞാനിക തൊഴിൽ മേഖലയിൽ ഓൺലൈൻ / ഓഫ് ലൈൻ പരിശീലനത്തിലൂടെ തൊഴിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് തൊഴിൽ തീരം പദ്ധതി നടപ്പിലാക്കുന്നത്. 

നോളജ് മിഷൻ മാനേജർ പി.കെ പ്രിജിത്ത് പദ്ധതി കലണ്ടർ അവതരിപ്പിച്ചു. തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജി. ശശികല, കേരള നോളജ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡാനി വർഗീസ്, കൃഷിവകുപ്പ് ഉദ്യോഗസ്ഥൻ സി.എ അരുൺകുമാർ, ആലപ്പുഴ മുൻസിപ്പാലിറ്റി കുടുംബശ്രീ ചെയർപേഴ്സൺ ജ്യോതി മോൾ പി എന്നിവർ സംസാരിച്ചു.

date