Post Category
ഓംബുഡ്സ്മാൻ സിറ്റിംഗ്
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെയും, പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെയും ഓംബുഡ്സ്മാൻ നാളെ (ജൂൺ 24) രാവിലെ 11 മണി മുതൽ 1 മണിവരെ ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിൽ സിറ്റിംഗ് നടത്തുന്നു. ചിറയിൻകീഴ് ബ്ലോക്കു പ്രദേശത്തെ അഞ്ചുതെങ്ങ്, ചിറയിൻകീഴ്, കട യ്ക്കാവൂർ, കിഴുവിലം, മുദാക്കൽ, വക്കം എന്നീ ഗ്രാമപഞ്ചായത്തുകളിലെ മഹാ ത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി തൊഴിലാളികൾ, ഗുണഭോ ക്താക്കൾ, മേറ്റുമാർ, പൊതു പ്രവർത്തകർ, ജനപ്രതിനിധികൾ, ജീവനക്കാർ എന്നിവർക്കും പ്രധാനമന്ത്രി ആവാസ് യോജന ഭവന പദ്ധതി ഗുണഭോക്താ ക്കൾക്കും പരാതികളും നിർദ്ദേശങ്ങളും നേരിട്ട് നൽകാം.
date
- Log in to post comments