Skip to main content

വായനാദിനാഘോഷം: ജില്ലാതല പരിപാടികൾക്ക് തുടക്കമായി

പി എൻ പണിക്കരുടെ സ്മരണാർത്ഥം നടത്തുന്ന ഇരുപത്തിയെട്ടാമത് വായനാ മഹോത്സവത്തിന്റെ തിരുവനന്തപുരം ജില്ലാതല പരിപാടികൾക്ക് തുടക്കമായി. ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതിയിൽ ജില്ലാ കളക്ടർ ജെറോമിക് ജോർജ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്നത്തെ വായനയാണ്  നാളത്തെ ജീവിത കാഴ്ചപ്പാട് രൂപപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. പി.എൻ പണിക്കർ ഫൗണ്ടേഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ അധ്യക്ഷനായി. ഇൻഫർമേഷൻ  പബ്ലിക് റിലേഷൻസ് വകുപ്പ്, പി എൻ പണിക്കർ ഫൗണ്ടേഷൻ, ജില്ലാ ലൈബ്രറി കൗൺസിൽ, സാക്ഷരതാ മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്. ആറ്റുകാൽ വാർഡ് കൗൺസിലർ ആർ. ഉണ്ണികൃഷ്ണൻ, സാക്ഷരതാ മിഷൻ ഡയറക്ടർ ഒ.ജി. ഒലീന, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ജി. ബിൻസിലാൽ, തുഞ്ചൻ സ്മാരക സമിതി, പി എൻ പണിക്കർ ഫൗണ്ടേഷൻ ഭാരവാഹികൾ തുടങ്ങിയവര്യം പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി ഹൈസ്കൂൾ, യുപി, എൽപി വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

date