Skip to main content

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2023 ജൂലൈ സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ അക്യുപ്രഷർ ആന്റ് ഹോളിസ്റ്റിക് ഹെൽത്ത് കെയർ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.   ആറു മാസമാണ് കോഴ്സ് കാലാവധി. 18 വയസിനു മുകളിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. ശനി/ഞായർ പൊതു അവധി ദിവസ ങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകൾ സംഘടിപ്പിക്കുക. തിയറിക്കും പ്രാക്ടിക്കലിനും തുല്യ പ്രാധാന്യം നൽകിയാണ് കോഴ്സ് നടത്തുന്നത്. https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി 2023 ജൂലൈ 15. ചേരാനാഗ്രഹിക്കുന്നവർ താഴെപ്പറ യുന്ന സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക.

ഡോ. അൻസാർ ഹീലിംഗ് ടച്ച്, വൈറ്റില, എറണാകുളം, ഫോൺ : 9747204777

date