Post Category
ഇടിമിന്നലിനും മഴയ്ക്കും സാധ്യത
ഇന്നും (ജൂൺ 23) നാളെയും (ജൂൺ 24) കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ഇടിമിന്നലിനും ഞായറാഴ്ച (ജൂൺ 25) മുതൽ ചൊവ്വാഴ്ച (ജൂൺ 27) വരെ ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായറാഴ്ചയും തിങ്കളാഴ്ചയും കേരളത്തിൽ ഒന്നോ രണ്ടോ സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ചൊവ്വാഴ്ച ശക്തമോ, അതിശക്തമോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്ന് അറിയിപ്പിലുണ്ട്.
date
- Log in to post comments