ടെന്‍ഡര്‍ ക്ഷണിച്ചു
കട്ടപ്പന ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 145 അങ്കണവാടികകളില് പ്രീ സ്കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങി നല്‍കുന്നതിന് ജി.എസ്.റ്റി രജിസ്ട്രേഷനുളള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്ര വച്ച കവറില്‍ ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോമുകള്‍ ജൂണ്‍ 27 വരെയുളള പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ട് ഓഫീസില്‍ പണമടച്ച് കൈപ്പറ്റാം. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂണ്‍ 27 ഉച്ചക്ക് 1 മണി. അന്നേ ദിവസം വൈകിട്ട് 3 മണിക്ക് ടെന്‍ഡര്‍ തുറക്കും. ടെന്‍ഡറില്‍ പങ്കെടുക്കുന്നവര്‍ ഓഫീസില്‍ നിന്നും അറിയിക്കുന്ന തീയതിയില്‍ സാംപിളുകള്‍ ബ്ലോക്ക് തല പ്രൊക്വയര്‍മെന്റ് കമ്മറ്റി മുമ്പാകെ ഹാജരാക്കണം. വാങ്ങുന്ന സാധനങ്ങള്‍ ടെന്‍ഡറില്‍ പറഞ്ഞിട്ടുളള സവിശേഷതകള്‍, അളവ്, വില എന്നിവയിലായിരിക്കണം. വിതരണത്തിനുളള ഓര്‍ഡര്‍ ലഭിച്ച് 15 ദിവസത്തിനുളളില്‍ സാധനങ്ങള്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ കട്ടപ്പന ശിശുവികസന പദ്ധതി ഓഫീസില്‍ നിന്നും ലഭിക്കും. ഫോണ്‍: 9188959714
- Log in to post comments