Skip to main content

പട്ടികജാതി, പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ പരാതി പരിഹാര അദാലത്ത് ജൂലൈ ആദ്യവാരം

സംസ്ഥാന പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ ഇടുക്കി ജില്ലയില്‍ പരാതി പരിഹാര അദാലത്ത് നടത്തുന്നു. ജൂലൈ 4,5 തീയതികളില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത് നടക്കുക . കമ്മീഷന്‍ ചെയര്‍മാന്‍ ബി.എസ് മാവോജി, മെമ്പര്‍ സൗമ്യ സോമന്‍ എന്നിവര്‍ പരാതികള്‍ കേള്‍ക്കും. പട്ടികജാതി പട്ടികഗോത്രവര്‍ഗ്ഗക്കാരുടെ വിവിധ വിഷയങ്ങളില്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിച്ചിട്ടുളളതും വിചാരണയില്‍ ഇരിക്കുന്നതുമായ കേസുകളില്‍, പരാതിക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെയും നേരില്‍ കണ്ട് പരാതികള്‍ തീര്‍പ്പാക്കും. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ അദാലത്തിൽ പങ്കെടുക്കും.

date