Skip to main content

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണം ഇന്ന് (23) നെടുങ്കണ്ടത്ത്

അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ഇന്ന് (23) നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ടൗണ്‍ ഹാളില്‍ സ്പോര്‍ട്സ് സെമിനാര്‍, ക്വിസ് എന്നിവ സംഘടിപ്പിക്കുന്നു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍, നെടുങ്കണ്ടം സ്പോര്‍ട്സ് അസ്സോസിയേഷൻ , ജില്ലാ ജൂഡോ അസ്സോസിയേഷൻ എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ വൈകിട്ട് 4 നാണ് പരിപാടി . തുടര്‍ന്ന് നെടുങ്കണ്ടം കിഴക്കേ കവലയില്‍ നിന്ന് നെടുങ്കണ്ടം ബസ് സ്റ്റാന്റിലേയ്ക്ക് കൂട്ടയോട്ടവും നടക്കും.

ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ലോകത്താകമാനം ആരോഗ്യത്തിന്റെ പ്രാധാന്യം പ്രകടമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനോടനുബന്ധിച്ചാണ് ജില്ലാ സ്പോര്‍ട്സ ്കൗണ്‍സിലിന്റെ അഭിമുഖ്യത്തില്‍ ഈ പരിപാടി സംഘടിപ്പിക്കുന്നത്. നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖ ത്യാഗരാജന്‍ ഒളിമ്പിക് ദിന സന്ദേശം നല്‍കി സെമിനാര്‍ ഉദ്ഘാടനം ചെയ്യും. നെടുങ്കണ്ടം ഗ്രാമ പഞ്ചായത്ത് ഹാളില്‍ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം വൈകിട്ട് 4 ന് നെടുങ്കണ്ടം ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ബിനു വി.എസ് ഫ്ളാഗ് ഓഫ് ചെയ്യും.

നെടുങ്കണ്ടം ജില്ലാ സ്പോട്സ് അക്കാഡമി, നെടുങ്കണ്ടം ജൂഡോ അക്കാഡമി, ഖേലോ ഇന്ത്യ അക്കാഡമി, നെടുങ്കണ്ടം ഗവ. എച്ച്.എസ്.എസ് എന്നിവയിലെ കായികതാരങ്ങള്‍, ജനപ്രതിനിധികള്‍, മറ്റ്സ്പോര്‍ട്സ് അഭൃൂദായാകാംക്ഷികള്‍, തുടങ്ങി നിരവധിപേര്‍ പങ്കെടുക്കും. സ്പോര്‍ട്സ് ക്വിസില്‍ പങ്കെടുത്ത് വിജയികളാകുന്നവര്‍ക്ക് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യന്‍ സമ്മാന വിതരണം നടത്തും.

date