Skip to main content

മിനിമം വേതന ഉപദേശക സമിതി തെളിവെടുപ്പ് ജൂലൈ 7 ന്

സംസ്ഥാനത്തെ റബ്ബര്‍ ക്രോപ്പ് മില്‍സ്, സെയില്‍സ് പ്രൊമോഷന്‍ ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുളള മിനിമം വേതന ഉപദേശക ഉപസമിതിയുടെ തെളിവെടുപ്പ് ജൂലൈ 7 ന് യഥാക്രമം രാവിലെ 10.30 നും 11.30 നും കോട്ടയം എം.എല്‍ റോഡിലുളള കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ വ്യാപാരഭവന്‍ ഹാളില്‍ നടക്കും. തെളിവെടുപ്പ് യോഗത്തില്‍ ജില്ലയിലെ ഈ മേഖലയില്‍ പ്രവര്‍ത്തിച്ച് വരുന്ന തൊഴിലാളി / തൊഴിലുടമ പ്രതിനിധികള്‍ പങ്കെടുക്കണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ പി. ജി വിനോദ് കുമാർ അറിയിച്ചു.

date