Skip to main content

ലാമിനേറ്റഡ് പി.വി.സി കാർഡുകൾ എടുക്കാൻ നിർദേശം നൽകിയിട്ടില്ല

 

ജില്ലയിലെ അക്ഷയ കേന്ദ്രങ്ങളിൽ വിവിധ സേവനങ്ങൾക്കായി എത്തുന്നവരോട് നിലവിലെ റേഷൻ കാർഡുകൾക്ക് പകരം പുതിയ ലാമിനേറ്റഡ് പി.വി.സി കാർഡുകൾ എടുക്കാൻ നിർബന്ധിക്കുന്നതായി  പരാതി ലഭ്യമായിട്ടുണ്ട്. പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിൽ നിന്ന് ഇത്തരം നിർദ്ദേശങ്ങൾ ഒന്നും നൽകിയിട്ടില്ല. അനർഹമായി അന്ത്യോദയ / മുൻഗണന കാർഡുകൾ ആരെങ്കിലും കൈവശം വെച്ചതായി ശ്രദ്ധയിൽപ്പെട്ടാൽ 9188527301 എന്ന ഫോൺ നമ്പറിൽ അറിയിക്കേണ്ടതാണെന്നും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

date