Skip to main content

എലിക്കുളം ഗ്രാമപഞ്ചായത്തിലെ ഭിന്നശേഷി- വയോജന ഗാനമേള ട്രൂപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും

കോട്ടയം: എലിക്കുളം ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാരെയും വയോജനങ്ങളെയും ഉൾപ്പെടുത്തിയുള്ള ഗാനമേള ട്രൂപ്പ് 'മാജിക് വോയ്‌സ് ' ജൂൺ 30നു രാവിലെ പത്ത് മണിക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും.എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഷാജി ചടങ്ങിൽ അധ്യക്ഷനാവും. തോമസ് ചാഴികാടൻ എം.പി, മാണി.സി. കാപ്പൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു എന്നിവർ മുഖ്യാതിഥികളാവും. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ എബ്രഹാം, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടി.എൻ.ഗിരീഷ് കുമാർ, ജെസ്സി ഷാജൻ, ജില്ലാ പഞ്ചായത്തംഗം ജോസ് മോൻ മുണ്ടയ്ക്കൽ, പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബെറ്റി റോയി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പ്രൊഫ.എം.കെ.രാധാകൃഷ്ണൻ, ജോമോൾ മാത്യു, എലിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിൽവി മാത്യു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻമാരായ അഖിൽ അപ്പുക്കുട്ടൻ, സൂര്യാമോൾ, ഷേർളി അന്ത്യാംകുളം, ഗ്രാമപഞ്ചായത്തംഗങ്ങളായ സിനി ജോയി, മാത്യൂസ് പെരുമനങ്ങാട്ട്, ആശാമോൾ ജോസഫ്, ദീപാ ശ്രീജേഷ്, സരീഷ് കുമാർ, സിനിമോൾ കാക്കശ്ശേരി, കെ.എം.ചാക്കോ, നിർമ്മല ചന്ദ്രൻ ,ജെയിംസ് ജീരകത്ത്, ജിമ്മിച്ചൻ ഈറ്റത്തോട്ട്, യമുനാ പ്രസാദ്, ഓർഫണേജ് കൺട്രോൾ ബോർഡ് അംഗം ഫാ.റോയി മാത്യു തടത്തിൽ, കാഞ്ഞിരപ്പള്ളി പ്രൊക്യുറേറ്റർ ഫാ.ഫിലിപ്പ് തടത്തിൽ, പൈക സി.എച്ച്.സി മെഡിക്കൽ ഓഫീസർ ഡോ.ജയ്‌സി കട്ടപ്പുറം, പാമ്പാടി ബ്ലോക്ക് സി.ഡി.പി.ഒ പി.ആർ.കവിത, ഖാദി ബോർഡ് അംഗം സാജൻ തൊടുക, സി.ഡി.എസ് ചെയർപേഴ്‌സൺ സുശീല പ്രദീപ്, പഞ്ചായത്ത് സെക്രട്ടറി ജോബോയ് ജോൺ, എൻ.ആർ.യു.എസ് എൻജിനീയർ സുപ്രിയ സുരേന്ദ്രൻ, പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.ആർ.മന്മഥൻ, മുൻ പഞ്ചായത്ത് സെക്രട്ടി സിബി കെ.ജോസ്,പാലിയേറ്റീവ് നഴ്‌സ് ഷീബ സജി, രാഷ്ട്രീയ പാർട്ടി അംഗങ്ങളായ കെ.സി.സോണി, വി.വി. ഹരികുമാർ, ജോഷി ആന്റണി കുഴിക്കാട്ട്, ജൂബിച്ചൻ ആനിത്തോട്ടം, ദീപുമോൻ ഉരുളികുന്നം, അനസ് ഇലവനാൽ, രാജൻ ആരംപുളിക്കൽ, വിവിധ സംഘടനാ പ്രതിനിധികളായ സിൽവി ഷിബു, തോമസ് കുട്ടി വട്ടയ്ക്കാട്ട്, അഡ്വ.കെ.വിനോദ് ,കെ.എൻ.രാധാകൃഷ്ണപിള്ള വി .പി .ശശി, എം.ജി.മുരളി, ഐ.സി.ഡി.എസ് സൂപ്പർവൈസർ ചിന്തു ടി. കുട്ടപ്പൻ എന്നിവർ പ്രസംഗിക്കും.

date