Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 27-06-2023

പേപ്പട്ടി കടി: സിറവും വാക്‌സിനും ലഭ്യമാണ്

പേപ്പട്ടി കടിച്ചാൽ കുത്തിവെക്കേണ്ട സിറം നിലവിൽ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രിയിലും തലശ്ശേരി ജനറൽ ആശുപത്രിയിലും ലഭ്യമാണെന്ന് ഡെപ്യൂട്ടി ഡി എം ഒ  ഡോ. എം പി ജീജ ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അറിയിച്ചു. അതുപോലെ പേവിഷ വാക്‌സിനുകൾ സിഎച്ച്‌സി തലം മുതൽ മുതൽ മേലോട്ടുള്ള ആശുപത്രികളിലും മേജർ ആശുപത്രികളിലും ലഭ്യമാണ്.

 

ജില്ലയില്‍ ബീച്ചുകളില്‍ സന്ദര്‍ശന നിയന്ത്രണം

ശക്തമായ മഴയും കടല്‍ക്ഷോഭവും ദുരന്ത നിവാരണ അതോറിറ്റിയില്‍ നിന്നും കാലാവസ്ഥ വകുപ്പില്‍ നിന്നും  ലഭിച്ച മുന്നറിയിപ്പുകളുടെയും അടിസ്ഥാനത്തില്‍ ജില്ലയിലെ പയ്യാമ്പലം, മുഴപ്പിലങ്ങാട്, ചാല്‍, ധര്‍മ്മടം, ചൂട്ടാട് ബീച്ചുകളിലേക്കുള്ള പ്രവേശനം താല്‍കാലികമായി നിര്‍ത്തിവെച്ചതായി ഡിടിപിസി സെക്രട്ടറി അറിയിച്ചു. കടല്‍ ഉള്‍വലിഞ്ഞ് വാഹനങ്ങള്‍ അപകടത്തില്‍പ്പെടാന്‍ സാധ്യതയുള്ളതിനാല്‍ മുഴപ്പിലങ്ങാട് ഡ്രൈവ് ഇന്‍ ബീച്ചിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനവും നിര്‍ത്തിവെച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സഞ്ചാരികള്‍ ബീച്ച് സന്ദര്‍ശനം ഒഴിവാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

 

വെരിഫിക്കേഷന്‍ നടത്തണം

 സര്‍ക്കാര്‍ ഐ ടി ഐകളില്‍ ഈ അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ ജൂലൈ 18ന് വൈകിട്ട് അഞ്ച് മണിക്കകം സമീപത്തുള്ള ഐ ടി ഐകളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരായി വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0497 2835987, 9446735115.

ഗസ്റ്റ് അധ്യാപക നിയമനം

എളേരിത്തട്ട് ഇ കെ നായനാര്‍ മെമ്മോറിയല്‍ ഗവ.കോളേജില്‍ ഈ അധ്യയന വര്‍ഷത്തേക്ക് കോമേഴ്സില്‍ ഗസ്റ്റ് അധ്യാപകന്റെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ നെറ്റ് ആണ് യോഗ്യത. യോഗ്യതയുള്ളവരുടെ അഭാവത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദം ഉള്ളവരെയും പരിഗണിക്കും.  കോഴിക്കോട് കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ രജിസ്ട്രേഷന്‍ നമ്പര്‍, ജനന തീയതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ ഏഴിന് രാവിലെ 11 മണിക്ക് അഭിമുഖത്തിന് കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 0467 2241345, 9847434858, 9446271032.

കണ്ടിജന്റ് ജീവനക്കാരെ നിയമിക്കുന്നു

ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യത്തിന്റെയും ദേശീയ പ്രാണിജന്യ രോഗ നിയന്ത്രണ പരിപാടിയുടെയും ഭാഗമായി ജില്ലയിലെ നഗരപ്രദേശങ്ങളില്‍ പ്രാണിജന്യ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കണ്ടിജന്റ് ജീവനക്കാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു.    യോഗ്യത: എസ് എസ് എല്‍ സി.  കൊതുകു  നശീകരണ പ്രവര്‍ത്തനങ്ങളില്‍ മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.
താല്‍പര്യമുള്ളവര്‍  യോഗ്യത, വയസ് എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ  അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും, ആധാര്‍ കാര്‍ഡ്, പാന്‍കാര്‍ഡ്, ഫോട്ടോ എന്നിവ സഹിതം ജൂലൈ മൂന്നിന് രാവിലെ 10 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍: 0497 2761369.

താല്‍ക്കാലിക അധ്യാപക നിയമനം

കണ്ണൂര്‍ ഗവ.സിറ്റി ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹിസ്റ്ററി, സോഷ്യോളജി, കമ്പ്യൂട്ടര്‍ സയന്‍സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഇംഗ്ലീഷ് വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു.  അഭിമുഖം ജൂണ്‍ 30ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും.
പുഴാതി ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് എന്നീ വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു.   താല്‍പര്യമുള്ളവര്‍ ജൂണ്‍ 30ന് രാവിലെ 10 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണം.  ഫോണ്‍: 9447575356, 0497 2749851.

 

ഇന്റര്‍വ്യൂ മാറ്റി

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് ഖോളേജിലേക്ക് പാര്‍ട്ട് ടൈം സാനിറ്ററി വര്‍ക്കറുടെ ഒഴിവിലേക്ക് ജൂണ്‍ 29ന് നടത്താന്‍ നിശ്ചയിച്ച ഇന്റര്‍വ്യൂ ജൂലൈ മൂന്നിലേക്ക് മാറ്റിയതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.

പ്രായോഗിക പരീക്ഷ 6ന്

ജില്ലയില്‍ എക്‌സൈസ് വകുപ്പില്‍ ഡ്രൈവര്‍ (405/2021) തസ്തകയുടെ തെരഞ്ഞെടുപ്പിനായി 2023 ജൂണ്‍ ഏഴിന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുള്ള ശാരീരിക അളവെടുപ്പും ഡ്രൈവിങ് പ്രായോഗിക പരീക്ഷയും ( ടി ടെസ്റ്റ്, റോഡ് ടെസ്റ്റ്) ജൂലൈ ഏഴിന് കോഴിക്കോട്  മാലൂര്‍കുന്ന് എ ആര്‍ ക്യാമ്പ് പരേഡ് ഗ്രൗണ്ടില്‍ നടത്തും.  ഉദ്യോഗാര്‍ഥികള്‍ക്ക് ഇതു സംബന്ധിച്ച അറിയിപ്പ് പ്രൊഫൈല്‍ മെസേജ്, എസ് എം എസ് എന്നിവ അയച്ചിട്ടുണ്ട്. പ്രായോഗിക പരീക്ഷയില്‍ പങ്കെടുക്കുന്നതിനായി  അഡ്മിഷന്‍ ടിക്കറ്റ്, അസ്സല്‍ തിരിച്ചറിയല്‍ രേഖ, സാധുവായ അസ്സല്‍ ഡ്രൈവിങ് ലൈസന്‍സ്, വിജ്ഞാപന പ്രകാരമുള്ള നിശ്ചിത പ്രഫോര്‍മയിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം  രാവിലെ 5.30ന് ടെസ്റ്റ് കേന്ദ്രത്തില്‍ ഹാജരാകണം.  നേരിട്ടുള്ള നിയമനത്തിനും (405/2021), എന്‍ സി എ (547/21, 044/22) കാറ്റഗറികളിലെയും ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ എന്‍ സി എ തെരഞ്ഞെടുപ്പിനായുള്ള പരീക്ഷാ കേന്ദ്രത്തില്‍ മാത്രം ശാരീരിക അളവെടുപ്പിനും പ്രായോഗിക പരീക്ഷക്കും ഹാജരാകേണ്ടതാണ്.

മഹിളാ പ്രധാന്‍ ഏജന്റിനെ നീക്കം ചെയ്തു

ദേശീയ സമ്പാദ്യ പദ്ധതിയുടെ കണ്ണൂര്‍ ജില്ലാ ഓഫീസിന്റെ കീഴില്‍ ജോലി ചെയ്യുന്നതും കണ്ണൂര്‍ സിവില്‍ സ്റ്റേഷന്‍ സബ് പോസ്റ്റ് ഓഫീസില്‍ അറ്റാച്ച് ചെയ്തതുമായ മഹിളാപ്രധാന്‍ ഏജന്റ് നീതു പ്രഷിത്ത്, പുതിയപുരയില്‍ ഹൗസ്, ധര്‍മ്മടം, കണ്ണൂര്‍ എന്നവരുടെ ഏജന്‍സി ജില്ലാ കലക്ടര്‍ റദ്ദ് ചെയ്തു.  സാമ്പത്തിക ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.  ആയതിനാല്‍ മഹിളാ പ്രധാന്‍ ഏജന്റെന്ന നിലയില്‍ ഇവരുമായി ഒരു ഇടപാടുകളും നടത്തരുതെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

കിക്മയില്‍ എം ബി എ സ്‌പോട്ട് അഡ്മിഷന്‍

സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ എം ബി എ ഫുള്‍ടൈം കോഴ്‌സിന്റെ 2023-25 ബാച്ചിലേക്ക്‌സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ മൂന്നിന് കണ്ണൂര്‍ സഹകരണ പരിശീലന രാവിലെ 10 മണി മുതല്‍ 12.30 വരെ നടത്തും.
സഹകരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ ആശ്രിതര്‍ക്കും ഫിഷറീസ് സ്‌കോളര്‍ഷിപ്പിന് അര്‍ഹതയുള്ള വിദ്യാര്‍ഥികള്‍ക്കും പ്രത്യേക സീറ്റ് സംവരണം ലഭിക്കും  എസ് സി/ എസ് ടി വിദ്യാര്‍ഥികള്‍ക്ക് യൂണിവേഴ്‌സിറ്റി നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും.
50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത.  നിയമാനുസൃതമായ മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് മാര്‍ക്ക് ഇളവ് ലഭിക്കും.  അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ജൂലൈയില്‍ നടക്കുന്ന കെ മാറ്റ് എന്‍ട്രന്‍സ് പരീക്ഷക്ക് തയ്യാറെടുക്കുന്നവര്‍ക്കും അപേക്ഷിക്കാം.  ഫോണ്‍: 8547618290, 9447002106. വെബ്‌സൈറ്റ്: www.kicma.ac.in.

ലേലം

കണ്ണൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ നിന്നും സര്‍വീസ് നടത്തുന്ന ബസ്സുകളില്‍ നിന്നും കളഞ്ഞുകിട്ടിയ സാധനങ്ങള്‍ ജൂലൈ നാലിന് രാവിലെ 11 മണിക്ക് ഡിപ്പോ പരിസരത്ത് ലേലം ചെയ്യും.

 

 

ട്യൂട്ടര്‍ നിയമനം; അപേക്ഷ ക്ഷണിച്ചു

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ അഴീക്കോട് വന്‍കുളത്ത് വയലിലെ ഗവ.പ്രീമെട്രിക് ഹോസ്റ്റലില്‍ അഞ്ച് മുതല്‍ 10 വരെയുളള വിദ്യാര്‍ഥിനികള്‍ക്ക് ട്യൂഷന്‍ നല്‍കുന്നതിന് അധ്യാപികമാരെ തെരഞ്ഞെടുക്കുന്നു. ഹൈസ്‌കൂള്‍ വിഭാഗത്തിലേക്ക് ഹിന്ദി, കണക്ക്, സയന്‍സ് (നാച്ചുറല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്), ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ് വിഷയങ്ങളില്‍ ബിരുദവും ബി എഡും ഉള്ളവര്‍ക്കും യു പി വിഭാഗത്തില്‍ ബിരുദവും ബി എഡ്/ ടി ടി സി യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം. ഹിന്ദി രണ്ടാം ഭാഷ എടുക്കുന്നവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ എട്ടിനകം കണ്ണൂര്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. ഇ മെയില്‍: scdokannur@gmail.com.

ഭാഷാ കോഴ്സുകളുടെ രജിസ്ട്രേഷന്‍

സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി, പച്ച മലയാളം കോഴ്സുകളുടെ രജിസ്ട്രേഷന്‍ തുടങ്ങി. നാല് മാസത്തെ കോഴ്സിന് 2500 രൂപയാണ് ഫീസ്. വിശദ വിവരങ്ങള്‍ സാക്ഷരതാ മിഷന്റെ വെബ്സൈറ്റില്‍ ലഭിക്കും. താല്‍പര്യമുള്ളവര്‍ക്ക് ജില്ലാ പഞ്ചായത്തിലുള്ള ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0497 2707699. ഇ മെയില്‍: knr.literacy@gmail.com

ഐ ടി ഐ പ്രവേശനം; അപേക്ഷ ക്ഷണിച്ചു

കൂത്തുപറമ്പ് ഗവ.ഐ ടി ഐയില്‍ ഈ അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. https://www.itiadmissions.kerala.gov.in എന്ന വെബ്സൈറ്റ് വഴി  ജൂലൈ 15ന് വൈകിട്ട് അഞ്ച് മണി വരെ അപേക്ഷ സമര്‍പ്പിക്കാം. ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചവര്‍ ജൂലൈ 18ന് വൈകിട്ട് അഞ്ച് മണിക്കകം സമീപത്തുള്ള ഐ ടി ഐകളില്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരായി വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 0490 2364535.

  വാസ്തു വിദ്യാ ഗുരുകുലം: ഡിപ്ലോമ കോഴ്‌സ്

വാസ്തുവിദ്യാ ഗുരുകുലത്തിന്റെ അക്കാദമിക് വിഭാഗം നടത്തുന്ന  ദ്വിവത്സര ചുമര്‍ചിത്ര ഡിപ്ലോമ, പാരമ്പര്യ വാസ്തു ശാസ്ത്രത്തില്‍ ഡിപ്ലോമ-കറസ്‌പോണ്ടന്‍സ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 10. www.vasthuvidyagurukulam.com
എന്ന വെബ്‌സൈറ്റിലൂടെയും അപേക്ഷ നല്‍കാം. വിലാസം: എക്‌സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം, ആറന്മുള,പത്തനംതിട്ട, പിന്‍ 689533. ഫോണ്‍:  0468  2319740,  9847053294, 9847053293,9947739442

 

.

ലേലം

 

നെടിയേങ്ങ അംശം ദേശം റി സ നം 25/1എ ല്‍പ്പെട്ട 0.0405 ഹെക്ടര്‍ ജൂലൈ അഞ്ചിന് രാവിലെ 11 മണിക്ക് നെടിയേങ്ങ വില്ലേജ് ഓഫീസില്‍  പരസ്യമായി ലേലം ചെയ്യും. കൂടൂതല്‍ വിവരങ്ങള്‍ നെടിയേങ്ങ വില്ലേജ് ഓഫീസിലും തളിപ്പറമ്പ് താലൂക്ക് ഓഫീസില്‍ നിന്നും ലഭിക്കും.

സ്‌പോട്ട് അഡ്മിഷന്‍

പത്തനംതിട്ട കോന്നിയിലെ കൗണ്‍സില്‍ ഫോര്‍ ഫുഡ് റിസേര്‍ച്ച് ആന്റ് ഡവലപ്പ്‌മെന്റിന്റെ കീഴില്‍ കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജി നടത്തുന്ന ബി എസ് സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സില്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ ഒഴിവുള്ള സീറ്റിലേക്ക് ജൂലൈ മൂന്നിന് രാവിലെ 10 മണിക്ക് സ്‌പോട്ട് അഡ്മിഷന്‍ നടക്കും. ഫോണ്‍: 0468 2240047, 9846585609.

 

വൈദ്യുതി മുടങ്ങും

 

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിൽ എൽ ടി  ടച്ചിങ് വർക്ക്‌ ഉള്ളതിനാൽ എളയാവൂർ അമ്പലം, ദുർഗ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ 28 ബുധൻ  രാവിലെ എട്ട് മണിമുതൽ വൈകീട്ട് അഞ്ച് മണിവരെ ഭാഗികമായി വൈദ്യുതി മുടങ്ങും

date