Skip to main content

ഗതാഗത നിയന്ത്രണം

പത്തനംതിട്ട ജില്ലയിലെ റാന്നി താലൂക്കില്‍ മേലുകര-റാന്നി റോഡില്‍ സ്ഥിതി ചെയ്യുന്ന 70 വര്‍ഷത്തോളം പഴക്കമുള്ള പുതമണ്‍ പാലത്തിന്റെ ബീമുകള്‍ക്ക് കാലപ്പഴക്കം മൂലം അപകടകരമാംവിധം  കേടുപാടുകള്‍ സംഭവിച്ചതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും കരിങ്കല്‍ ഭിത്തി കെട്ടി ഇരുചക്ര വാഹനങ്ങള്‍ക്ക് മാത്രം കടന്നു പോകും വിധം നിരോധിച്ചിട്ടുള്ളതാണ്.  പല ഘട്ടങ്ങളിലായി കല്‍ക്കെട്ടിന്റെ വശങ്ങള്‍ വലിയ വാഹനങ്ങള്‍ കടന്നു പോകുന്ന വിധത്തില്‍ സാമൂഹിക വിരുദ്ധര്‍ പൊളിച്ച് മാറ്റി. ഇതുകാരണം പാലത്തിന്റെ അപകടാവസ്ഥ അറിയാതെ യാത്രാ വാഹനങ്ങളും ചരക്ക് വാഹനങ്ങളും ഉള്‍പ്പടെയുള്ളവ പാലത്തിലൂടെ കടന്നു പോകുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
ഭാരവാഹനങ്ങള്‍ കയറിയാല്‍ ഏത് നിമിഷവും നിലം പൊത്താവുന്ന വിധത്തില്‍ പാലത്തിന്റെ ബീമുകള്‍ ഒടിഞ്ഞ അവസ്ഥയാണുള്ളത്. അതിനാല്‍ ഇത് വഴിയുള്ള വാഹനഗതാഗതം പൂര്‍ണമായും നിരോധിച്ചിട്ടുള്ളതാണ്. സ്വന്തം ജീവനും യാത്രക്കാരുടെ ജീവനും അപകടം ഉണ്ടാകും എന്ന ബോധ്യം ഓരോ വാഹനയാത്രക്കാരും മനസിലാക്കി പാലത്തില്‍ക്കൂടിയുള്ള ഗതാഗതം ഒഴിവാക്കണമെന്ന്   പൊതുമരാമത്ത് വകുപ്പ് പാലം ഉപവിഭാഗം തിരുവല്ല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സുബാഷ് കുമാര്‍ അറിയിച്ചു.

date