Skip to main content

സിവില്‍ സര്‍വീസ് പരിശീലനം: അപേക്ഷാ തീയതി നീട്ടി

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാദമിക്കു കീഴിൽ പൊന്നാനി കരിമ്പനയിൽ പ്രവർത്തിക്കുന്ന  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ (ഐ.സി.എസ്.ആര്‍) ടി.ഡി.സി, സി.എസ്.എഫ്.സി, പി.സി.എം വീക്കെന്ഡ്  കോഴ്സുകൾക്ക് അപേക്ഷിക്കാനുള്ള സമയം  ജൂലൈ 7 വരെ നീട്ടി. പ്രവേശന പരീക്ഷ ജൂലൈ 9 ന് നടക്കും. ടാലന്റ് ഡവലപ്മെന്റ് കോഴ്സിന് (ടി.ഡി.സി) അപേക്ഷിച്ചവര്‍ക്ക്  രാവിലെ മുതൽ 11 വരെയും സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സിന് (സി.എസ്.എഫ്.സി) അപേക്ഷിച്ചവര്‍ക്ക് 11 മണി മുതൽ 12 മണി വരെയും സിവില്‍ സര്‍വീസ് പ്രിലിംസ് കം മെയിന്‍സ് (വീക്കെന്‍ഡ്) കോഴ്സിന് കോഴ്സിന് അപേക്ഷിച്ചവര്‍ക്ക്   ഉച്ചയ്ക്ക് 1.30 മുതൽ 3.30  വരെയുമാണ് പ്രവേശന പരീക്ഷ. വിദ്യാര്‍ത്ഥികള്‍ പരീക്ഷയുടെ അരമണിക്കൂര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം. വിവരങ്ങള്‍ക്ക് ഫോണ്‍:  0494 2665489, 8848346005, 9846715386, 9645988778, 9746007504.

date