Skip to main content

മാലിന്യം തള്ളൽ: 2 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

 

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പോലീസ് നടപടി ശക്തമായി തുടരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി വ്യാഴാഴ്ച (ജൂൺ 28)
 2 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ ചേരാനല്ലൂർ,  എറണാകുളം ടൗൺ സൗത്ത് പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്

 ഇടപ്പള്ളി നോർത്ത് കുന്നുപുറം തട്ടാംപടി റോഡ് അരികിൽ മാലിന്യം നിക്ഷേപിച്ചതിന് എളമക്കര കൗസല്യനഗർ 71/561 വീട്ടിൽ ഷെയ്ഖ് അബ്ദുൽ ലത്തീഫി (66)നെ പ്രതിയാക്കി ചേരാനല്ലൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 കൊച്ചുകടവന്ത്ര കസ്തൂർബാ നഗറിൽ സബ്സ്റ്റേഷൻ റോഡിന് സമീപം മാലിന്യം നിക്ഷേപിച്ചതിന് ഏളംകുളം ഗിരിനഗർ 69 നമ്പർ വീട്ടിൽ ഗൗരി ഭൂപതി(37)യെ പ്രതിയാക്കി എറണാകുളം ടൗൺ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

date