Skip to main content

വിളര്‍ച്ച രോഗ നിവാരണം:  പരിശീലന പരിപാടി സംഘടിപ്പിച്ചു

 

വിളര്‍ച്ച രോഗനിവാരണത്തിലെ ആയുര്‍വേദ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്ന 'അരുണിമ' പദ്ധതിയുടെ ഭാഗമായി ഡോക്ടര്‍മാര്‍ക്ക്  പരിശീലന പരിപാടി സംഘടിപ്പിച്ചു. വിളര്‍ച്ചയില്‍ നിന്നും വളര്‍ച്ചയിലേയ്ക്ക് എന്ന സന്ദേശത്തോടെയുള്ള വിവ കേരള  പദ്ധതിയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. നാഷണല്‍ ആയുഷ് മിഷന്റെയും ഭാരതീയ ചികിത്സാ വകുപ്പിന്റെയും നേതൃത്വത്തില്‍ നടന്ന പരിപാടി  ഡീന്‍ കുര്യാക്കോസ് എം.പി ഉദ്ഘാടനം  ചെയ്തു. ആയുര്‍വേദാശുപത്രികളിലെ രക്തപരിശോധനയ്ക്കുള്ള ഹീമോഗ്ലോബിനോ മീറ്റര്‍, ആയുഷ് ഹെല്‍ത് ആന്റ് വെല്‍നെസ് സെന്ററുകള്‍ക്ക് ലാപ്ടോപ് എന്നിവയുടെ വിതരണത്തിന്റെ ഉദ്ഘാടനവും  ഡീന്‍ കുര്യക്കോസ് എം.പി നിര്‍വ്വഹിച്ചു.
ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രമ കെ.വി അധ്യക്ഷത വഹിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ ഡി.പി.എം  ഡോ.എം.എസ്. നൗഷാദ്, തൊടുപുഴ ജില്ലാ ആയുര്‍വേദ ഹോസ്പിറ്റല്‍ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ജെ.ജ്യോതി, ലേ സെക്രട്ടറി മഹേഷ്, ഡോ: കൃഷ്ണപ്രിയ എന്നിവര്‍ സംസാരിച്ചു.
വിവ-അരുണിമ ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ: ജില്‍സണ്‍ വി ജോര്‍ജ്ജ്,  ആരോഗ്യ വകുപ്പ് അസിസ്റ്റന്റ് സര്‍ജന്‍ ഡോ. മറീന ജോര്‍ജ്ജ് എന്നിവര്‍ ക്ലാസ്സിന് നേതൃത്വം നല്‍കി.
 

date