Skip to main content

മാലിന്യം തള്ളൽ: 5 കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

 

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പോലീസ് നടപടി ശക്തമായി തുടരുന്നു. വിവിധ പോലീസ് സ്റ്റേഷനുകളിലായി വെള്ളിയാഴ്ച (ജൂൺ 30) 5 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ പള്ളുരുത്തി കസബ, എറണാകുളം ടൗൺ നോർത്ത്, ഹാർബർ ക്രൈം പോലീസ് സ്റ്റേഷനുകളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.

 പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന്  പള്ളുരുത്തി കൊടിക്കൽ വീട്ടിൽ സതിദേവി(62)യെ പ്രതിയാക്കി പള്ളുരുത്തി കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന്  കലൂർ വടക്കേടത്ത് 36/1401 വീട്ടിൽ വി.സി ചിത്ര(63)നെ പ്രതിയാക്കി എറണാകുളം ടൗൺ നോർത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 സീകേ  ഗ്രീൻ കെയർ ഏജൻസിസ് എന്ന സ്ഥാപനത്തിലെ അസംസ്കൃത വസ്തുക്കൾ അടങ്ങിയ മലിനജലം പൊതുവഴിയിലേക്ക് ഒഴുക്കിയതിന് മട്ടാഞ്ചേരി പടിഞ്ഞാറേപള്ളി 12/828 വീട്ടിൽ എം.കെ ഫിറോസ് (34), പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് ആസാം സ്വദേശി മിനാഹ്ജുൾ ഇസ്ലാം (23), ബീഹാർ സ്വദേശി ബോജ് കുമാർ ബൈത്ത എന്നിവരെ പ്രതിയാക്കി ഹാർബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

date