Skip to main content

കാമാക്ഷി ഗ്രാമപഞ്ചായത്തിലെ  കുടുംബശ്രീ  രജത ജൂബിലി ആഘോഷം ഇന്ന് (29)

 

കാമാക്ഷി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് രജത ജൂബിലി ആഘോഷം വെള്ളിയാഴ്ച (30) തങ്കമണി ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിക്കുന്നു. ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ രാവിലെ 10ന് നിര്‍വഹിക്കും. കാമാക്ഷി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനുമോള്‍ ജോസ് അധ്യക്ഷത വഹിക്കും.  ജില്ലാ അസൂത്രണ സമിതി  ഉപാധ്യക്ഷന്‍ സി.വി വര്‍ഗീസ്, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ലിസി മാത്യു, ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  ആഘോഷങ്ങള്‍ക്ക് മുന്നോടിയായി സാംസ്‌കാരിക ഘോഷയാത്രയും തുടര്‍ന്ന്  പൊതു സമ്മേളനവും കുടുംബശ്രീ അംഗങ്ങളുടെ കലാവിരുന്നും അരങ്ങേറും.

date