Skip to main content

എന്റെ ഭൂമി ഇന്റഗ്രേറ്റഡ് പോര്‍ട്ടല്‍ ഉടന്‍: മന്ത്രി കെ രാജന്‍

ഭൂമിയുടെ നിലയും തരവും ഉള്‍പ്പെടെ സകല വിവരങ്ങളും നേരിട്ടറിയാന്‍ പാകത്തില്‍ ഇന്റഗ്രേറ്റഡ് പോര്‍ട്ടലിന് രൂപം നല്‍കുമെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ രാജന്‍ പറഞ്ഞു. വളപട്ടണം സ്മാര്‍ട്ട് വില്ലേജ് ഓഫീസിനായി പണിത കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവിലുള്ള പേള്‍, റിലീസ്, ഈ മാപ്പ് എന്നിവയിലെ വിവരങ്ങള്‍ സംയോജിപ്പിച്ചാണ് ഇന്റഗ്രേറ്റഡ് പോര്‍ട്ടലിന് രൂപം നല്‍കുക- മന്ത്രി അറിയിച്ചു.
സ്മാര്‍ട്ട് വില്ലേജ് ഓഫീസുകള്‍ക്ക് ഉപകരണങ്ങള്‍ വാങ്ങുന്നതിന് കേരളത്തില്‍ തന്നെ ആദ്യമായി എം എല്‍ എ ഫണ്ടില്‍ നിന്നും പത്ത് ലക്ഷം രൂപ ലഭ്യമാക്കിയ കെ വി സുമേഷ് എംഎല്‍എയെ മന്ത്രി അഭിനന്ദിച്ചു.
കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, വളപട്ടണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി ഷമീമ, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം കെ പി താഹിറ, വളപട്ടണം ഗ്രാമ പഞ്ചായത്തംഗം ഖദീജ, , ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എ. ഡി എം കെ കെ ദിവാകരന്‍, കണ്ണൂര്‍ തഹസില്‍ദാര്‍ എം ടി സുരേഷ് ചന്ദ്രബോസ്, വിവിധ രാഷ്ട്രീയ പാര്‍ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. വളപട്ടണം താജ് ലുലും സ്‌കൂള്‍ കുട്ടികളുടെ ബാന്റ് മേളത്തിന്റെ അകമ്പടിയോടെയാണ് മന്ത്രിയെ ആനയിച്ചത്. വളപട്ടണം വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കാന്‍ നിര്‍മ്മാണ കാലയളവില്‍ ഇടം നല്‍കി സഹായിച്ച സി എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ സോഷ്യല്‍ കള്‍ച്ചറല്‍ ഫോറം പ്രതിനിധി എം അബ്ദു റഹ്മാന്‍ ഹാജിയെ മന്ത്രി ആദരിച്ചു..

 

date