Skip to main content

സാമൂഹിക പ്രത്യാഘാത പഠനം; ഏജൻസികളെ ക്ഷണിക്കുന്നു

കോട്ടയം: 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം ജില്ലയിൽ 200 ആർ  വിസ്തീർണത്തിൽ താഴെയുള്ള പദ്ധതികളുടെ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക പ്രത്യാഘാത പഠനം നടത്തി റിപ്പോർട്ട് തയാറാക്കുന്നതിനായി വ്യക്തികൾ / സ്ഥാപനങ്ങളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ മേഖലയിലെ സാങ്കേതിക പരിജ്ഞാനം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ജൂലൈ 22 ന് വൈകിട്ട് അഞ്ചിനകം ജില്ലാ കളക്ടർ, കോട്ടയം, 686002 എന്ന വിലാസത്തിലോ എൽ.എ ഡെപ്യൂട്ടി കളക്ടർ മുൻപാകെയോ നൽകണം. കവറിന് മുകളിൽ എസ്‌ഐഎ പഠനം നടത്തുന്നതിന് ഏജൻസികളെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ എന്ന് രേഖപ്പെടുത്തിയിരിക്കണം.  വിശദവിവരത്തിന് ഫോൺ: 0481 2562201

date