Skip to main content

നിയമസഭാ സെലക്ട് കമ്മിറ്റി   തെളിവെടുപ്പ് യോഗം  നാളെ 

കോട്ടയം:  2022 ലെ കേരള കന്നുകാലിത്തീറ്റ, കോഴിത്തീറ്റ, ധാതുലവണ മിശ്രിതം (ഉത്പാദനവും വിൽപനയും നിയന്ത്രിക്കൽ) ബിൽ സംബന്ധിച്ച നിയമസഭാ സെലക്ട് കമ്മിറ്റി ജൂലൈ 13ന് രാവിലെ 11.00 മണിക്ക് എറണാകുളം സിവിൽ സ്‌റ്റേഷനിലെ ജില്ലാ ആസൂത്രണസമിതി കോൺഫറൻസ് ഹാളിൽ ചേരും. ക്ഷീരവികസന - മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയാണ് സമിതി അധ്യക്ഷ. സെലക്ട് കമ്മിറ്റി തെളിവെടുപ്പ് യോഗത്തിൽ കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ ജനപ്രതിനിധികൾ, ക്ഷീര കർഷകർ, കർഷക സംഘടനകൾ, പൊതുജനങ്ങൾ എന്നിവരിൽനിന്ന് അഭിപ്രായങ്ങൾ സ്വീകരിക്കും. ബില്ലിലെ വ്യവസ്ഥകൾ സംബന്ധിച്ച ചോദ്യാവലി  www.niyamasabha.org എന്ന വെബ്‌സൈറ്റിൽ ലഭിക്കും.  നിർദേശങ്ങളും അഭിപ്രായങ്ങളും രേഖാമൂലം അണ്ടർ സെക്രട്ടറി, നിയമനിർമ്മാണ വിഭാഗം, കേരള നിയമസഭാ സെക്രട്ടറിയേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിലോ  Iegis...@niyamasabha.nic.in എന്ന ഇ-മെയിൽ വഴിയോ നൽകാം.

 

date