Skip to main content

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കി

 
 പനമരം ഗ്രാമപഞ്ചായത്തില്‍ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലായില്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.ടി. സുബൈര്‍ മുഖ്യ പ്രഭാഷണം നടത്തി. പദ്ധതിയുടെ ഭാഗമായി തിരെഞ്ഞെടുത്ത ഗുണഭോക്താക്കള്‍ക്ക് വീല്‍ ചെയറും വാക്കറുമാണ് നല്‍കിയത്. വാര്‍ഡ് മെമ്പര്‍മാരായ അനീറ്റ ഫിലിക്‌സ്, സുനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ജോസി ജോസഫ്, മെഡിക്കല്‍ ഓഫീസര്‍ പി.വി. വല്‍സല, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ. പ്രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു.

date