Skip to main content
കുന്നംകുളം നിയോജകമണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിലേക്കുള്ള ലാപ്ടോപ്പ്, പ്രിന്റർ എന്നിവയുടെ വിതരണോദ്ഘാടനം എ സി മൊയ്തീൻ എംഎൽഎ നിർവ്വഹിച്ചു.

വില്ലേജ് ഓഫീസുകളിലേക്ക് ലാപ്ടോപ്പ്, പ്രിന്റർ വിതരണം ചെയ്തു

കുന്നംകുളം നിയോജകമണ്ഡലത്തിലെ വില്ലേജ് ഓഫീസുകളിലേക്കുള്ള ലാപ്ടോപ്പ്, പ്രിന്റർ എന്നിവയുടെ വിതരണോദ്ഘാടനം എ സി മൊയ്തീൻ എംഎൽഎ നിർവ്വഹിച്ചു. നിയമങ്ങളും ചട്ടങ്ങളും ജനങ്ങൾക്ക് വേണ്ടിയാണെന്നും അത് പ്രയോജനപ്പെടുന്ന രീതിയിൽ ഉപയോഗിക്കണമെന്നും എംഎൽഎ അഭിപ്രായപ്പെട്ടു. ഉദ്യോഗസ്ഥ മനോഭാവത്തിൽ മാറ്റം വരുത്തി മാതൃകാപരമായ പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വേണ്ടി നടത്തണമെന്നും എംഎൽഎ കൂട്ടിച്ചേർത്തു.

എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 21.88 ലക്ഷം രൂപ വിനിയോഗിച്ചാണ് ലാപ്ടോപ്പ്, പ്രിന്റർ എന്നിവ നൽകിയത്. മണ്ഡലത്തിലെ 15 വില്ലേജുകൾക്കായി 42 ലാപ്ടോപ്പുകളും 10 മൾട്ടി ഫങ്ഷൻ പ്രിന്ററുകളുമാണ് വിതരണം ചെയ്തത്. വില്ലേജ് ഓഫീസുകളിൽ നിന്നും നൽകുന്ന ഓൺലൈൻ സേവനങ്ങൾ കൂടുതൽ വേഗത്തിൽ പൊതുജനങ്ങളിൽ എത്തിക്കുന്നതിനായാണ് പദ്ധതി.

കുന്നംകുളം താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ നഗരമസഭ ചെയർപേഴ്സൺ സീത രവീന്ദ്രൻ അധ്യക്ഷയായി. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി വില്യംസ്, പഞ്ചായത്ത് പ്രസിഡന്റ്മാരായ ടി ആർ ഷോബി, പി ഐ രാജേന്ദ്രൻ, മീന സാജൻ, അഡ്വ.കെ രാമകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം പത്മം വേണുഗോപാൽ, ഡെപ്യൂട്ടി കലക്ടർമാരായ സി ടി യമുന, പി എ വിഭൂഷണൻ, നഗരസഭാംഗങ്ങൾ, വാർഡ് മെമ്പർമാർ, വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. കുന്നംകുളം തഹസിൽദാർ ഒ ബി ഹേമ സ്വാഗതവും തഹസിൽദാർ (ഭൂരേഖ) കെ ആർ രേവതി നന്ദിയും പറഞ്ഞു.

date