Skip to main content

ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു

ആലപ്പുഴ: പുറക്കാട് പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. 31 ഹിയറിങ് എയ്ഡ്, വാക്കര്‍ വാക്കര്‍, വീല്‍ചെയര്‍, മോട്ടോര്‍ വില്‍ചെയര്‍, സി.പി. ചെയര്‍, സി.പി. വീല്‍ചെയര്‍, തെറാപ്പി മാറ്റ് ഉള്‍പ്പടെയുള്ള സഹായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് 36 പേര്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കിയത്. 

വിതരണോദ്ഘാടനം എച്ച്. സലാം എം.എല്‍.എ നിര്‍വഹിച്ചു. പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ. എസ്. സുദര്‍ശനന്‍ അധ്യക്ഷനായി. സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ. രാജീവന്‍, വി.എസ്. ജിനുരാജ്, ബ്ലോക്ക് പഞ്ചായത്തംഗം ജി. വേണു ലാല്‍, പഞ്ചായത്തംഗങ്ങളായ ആര്‍. രാഹുല്‍, എം. ശ്രീദേവി, ഡി. മനോജ്, ലീന രജനീഷ്, ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ സന്ധ്യ വേണുഗോപാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date