Skip to main content

വയോജനസൗഹൃദ പഞ്ചായത്തിലേക്ക് ചുവടുവച്ച് ചിറക്കടവ്

കോട്ടയം: വയോജനസൗഹൃദ പഞ്ചായത്തെന്ന നേട്ടം കൈവരിക്കാനൊരുങ്ങി ചിറക്കടവ് ഗ്രാമപഞ്ചായത്ത്. ഇതിന്റെ ഭാഗമായി വയോജനങ്ങൾക്കായി നിലവിലുള്ള പദ്ധതികൾക്ക് പുറമേ വയോജനസൗഹൃദ ഇടങ്ങൾ സ്ഥാപിക്കുക, നിയമം ബോധവൽക്കരണം നടത്തുക, പാലിയേറ്റീവ് കെയർ പരിരക്ഷ നൽകുക, മെഡിക്കൽ ക്യാമ്പ് നടത്തുക എന്നീ പ്രവർത്തനങ്ങളാണ് നടപ്പാക്കുന്നത്.
പ്രാരംഭപ്രവർത്തനമായി പഞ്ചായത്ത്തല വയോജന ക്ലബ് രൂപീകരിക്കും. വയോജനങ്ങൾക്ക് പുസ്തകങ്ങളുമായി കൂട്ടുകൂടാനും മാനസിക ഉല്ലാസത്തിനുമായാണ് വയോജന ക്ലബ്ബ് രൂപീകരിക്കുന്നത്. വയോജന ക്ലബ് രൂപീകരണയോഗം ചിറക്കടവ് ഗ്രാമപഞ്ചായത്ത് ഹാളിൽ ഇന്ന്(ജൂലൈ 14)രാവിലെ 11ന് നടക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ സി.ആർ. ശ്രീകുമാർ യോഗം ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സതി സുരേന്ദ്രൻ ആധ്യക്ഷ്യം വഹിക്കും. ഉച്ചയ്ക്ക് 12 മുതൽ മഴക്കാലരോഗ പ്രതിരോധ സിദ്ധ മെഡിക്കൽ ക്യാമ്പും സൗജന്യ മരുന്നു വിതരണവും നടക്കും. ക്യാമ്പിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ നിർവഹിക്കും. തിരുവനന്തപുരം ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളജ് പൂർവവിദ്യാർഥി അസോസിയേഷനും ഗ്രാമപഞ്ചായത്തും പെരുംമ്പള്ളി സിദ്ധ ക്ലിനിക്കും ചേർന്നാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സി.ആർ. ശ്രീകുമാർ അധ്യക്ഷത വഹിക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് സൗജന്യമായി മരുന്ന് നൽകും.
ബ്ലോക്ക്  പഞ്ചായത്തംഗങ്ങളായ ഷാജി പാമ്പൂരി, മിനി സേതുനാഥ്, ബി.രവീന്ദ്രൻ നായർ എന്നിവർ പങ്കെടുക്കും. ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ആന്റണി മാർട്ടിൻ, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ സുമേഷ് ആൻഡ്രൂസ്, കില റിസോഴ്‌സ്പേഴ്സൺ രാധാകൃഷ്ണപിള്ള, ഡോ. ജനപ്രിയ, ഡോ. അഖിൽ സുഭാഷ് എന്നിവർ പങ്കെടുക്കും.

date