Skip to main content

സീറ്റൊഴിവ്

കേരള വിനോദസഞ്ചാര വകുപ്പിന് കീഴിലുള്ള തൃശ്ശൂർ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ പി എസ് സി അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകളിലെ ഏതാനും ഒഴിവുകളിലേക്ക് അപേക്ഷിക്കാൻ അവസരം. ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളായ ഫുഡ് ആൻഡ് ബിവറേജ് സർവ്വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഹോട്ടൽ അക്കോമഡേഷൻ ഓപ്പറേഷൻ തുടങ്ങിയ കോഴ്സുകളിലാണ് സീറ്റൊഴിവ്. ഒരു വർഷമാണ് കോഴ്സ് കാലയളവ്. താത്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക. 0487 2384253, 9847677549.

date