Skip to main content

സാഗർ മിത്രയാകാൻ അവസരം

തൃശ്ശൂർ ജില്ലയിലെ ചാവക്കാട് മത്സ്യഭവന്റെ കീഴിൽ വരുന്ന ബ്ലാങ്ങാട്, മന്ദലാംകുന്ന് സമുദ്രമത്സ്യഗ്രാമങ്ങളിലായി രണ്ട് സാഗർ മിത്രകളെ കരാർ അടിസ്ഥാനത്തിൽ 6 മാസത്തേയ്ക്ക് നിയമിക്കുന്നു. കരാർ കാലത്ത് 15,000രൂപ പ്രതിമാസം ഇൻസെന്റീവ് ലഭിക്കും.

ഫിഷറീസ് സയൻസ് /മറൈൻ ബയോളജി /സുവോളജി എന്നിവയിലേതെങ്കിലും ബിരുദം നേടിയിട്ടുള്ള ഫിഷറീസ് പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാം. വിവരസാങ്കേതിക വിദ്യയിൽ പരിജ്ഞാനം, പ്രാദേശിക ഭാഷയിലുള്ള പ്രാവീണ്യം എന്നിവ അഭികാമ്യം. പ്രായപരിധി 35 വയസ്സ് കവിയരുത്.

അപേക്ഷയും കൂടുതൽ വിവരങ്ങളും തൃശ്ശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലും തൃശ്ശൂർ ജില്ലയിലെ തീരദേശ മത്സ്യഭവനുകളിലും ലഭിക്കും. നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷകൾ തൃശൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ ജൂലൈ 20ന് വൈകീട്ട് 5 മണിക്ക് മുൻപായി സമർപ്പിക്കണം. ഡയറക്ടറുടെ കാര്യാലയത്തിൽ നടത്തുന്ന അഭിമുഖത്തിൽ അസ്സൽ രേഖകളും കോപ്പികളും സഹിതം ഹാജരാകണം.

date