Skip to main content

മാലിന്യം തള്ളൽ: 6 കേസ് കൂടി രജിസ്റ്റർ ചെയ്തു

 

ജില്ലയിൽ പൊതുസ്ഥലത്ത് മാലിന്യം തള്ളുന്നവർക്കെതിരെ പോലീസ് നടപടി ശക്തമായി തുടരുന്നു. തിങ്കളാഴ്ച(ജൂലൈ 17)  6 കേസുകൾ രജിസ്റ്റർ ചെയ്തു. സിറ്റി പോലീസ് പരിധിയിലെ എറണാകുളം ടൗൺ സൗത്ത്, എറണാകുളം ടൗൺ നോർത്ത്, മരട്, കണ്ണമാലി പോലീസ് സ്റ്റേഷനുകളിലും റൂറൽ പോലീസ് പരിധിയിലെ കുന്നത്തുനാട് പോലീസ് സ്റ്റേഷനിലുമാണ് കേസുകൾ രജിസ്റ്റർ ചെയ്തത് .

 കുമ്പളങ്ങി കണ്ടകടവ് കാർത്യായനി ക്ഷേത്രത്തിന് സമീപം കടൽത്തീരത്ത് മാലിന്യം വലിച്ചെറിഞ്ഞതിന് കുമ്പളങ്ങി കണ്ടകടവ് കാട്ടിക്കാട്ട് വീട്ടിൽ സേവ്യറി(54)നെ കണ്ണമാലി പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 കടയുടെ മുൻവശം മാലിന്യം കൂട്ടിയിട്ടതിന് എളംകുന്നപ്പുഴ കർത്തേടം പറമ്പലോത്ത് വീട്ടിൽ പി. എ സേവ്യർ ഫ്രാൻസിസി(47)നെ പ്രതിയാക്കി എറണാകുളം ടൗൺ നോർത്ത് പോലീസ് രജിസ്റ്റർ ചെയ്തു.

 വെണ്ടുരുത്തി പാലത്തിനു സമീപം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് എളംകുളം കളത്തിവീട്ടിൽ കെ.ജെ ജോസ് (51), മാട്ടുമ്മൽ പാലത്തിനു സമീപം പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിന് പത്തനംതിട്ട മുണ്ടകംമൂലയിൽ വീട്ടിൽ എം.ടി മനേഷ് (26) എന്നിവരെ പ്രതിയാക്കി എറണാകുളം ടൗൺ സൗത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

കെ. എൽ 41 ആർ 7344 നമ്പർ ലോറിയിൽ നിന്ന് തൈക്കുടം ഭാഗത്ത് റോഡിൽ മലിന ജല ഒഴുക്കിയതിന് പാനിക്കുളം കൂരിപറമ്പിൽ വീട്ടിൽ കെ.പി അസ്ലമി(43)നെ പ്രതിയാക്കി മരട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.

 പൊതുസ്ഥലത്ത് മാലിന്യം തള്ളിയതുമായി ബന്ധപ്പെട്ട് റൂമിൽ പോലീസ് പരിധിയിൽ കുന്നത്തുനാട് പോലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

date