Skip to main content

ബൈക്ക് മോഷ്ടാക്കള പിടികൂടി

 

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ബൈക്ക് മോഷ്ടിക്കാൻ ശ്രമിച്ച  മൂവർ സംഘത്തെ പിടികൂടി. ബുധനാഴ്ച രാവിലെ 5 ന് മെഡിക്കൽ കോളേജ് മൈതാനത്ത് പാർക്ക്‌ ചെയ്തിരുന്ന മോട്ടോർ വാഹനമാണ് മോഷ്ടാക്കൾ മുച്ചക്രവാഹനത്തിൽ  കടത്താൻ ശ്രമിച്ചത്. മെഡിക്കൽ കോളേജ് സെക്യൂരിറ്റി ഗാർഡിൻ്റെ നേതൃത്വത്തിലാണ് ഇവരെ പിടികൂടിയത്. ഇതര സംസ്ഥാനത്ത് നിന്നുള്ളവരാണ് ഇവർ  എന്ന് സെക്യൂരിറ്റി ഓഫീസർ അറിയിച്ചു. ഇവരെ കളമശ്ശേരി പോലീസിന് കൈമാറി.

date