Skip to main content

വാക്ക് ഇന്‍ ഇന്റര്‍വ്യൂ

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്‌ലും ടെക്‌നോളജി-കണ്ണൂരില്‍, കെമിസ്ട്രി, വിഷയത്തില്‍ ഗസ്റ്റ് ഫാക്കല്‍ട്ടി നിയമനത്തിന് ജൂലൈ 18 -ന് നടത്താനിരുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ജൂലൈ 21 -ന് രാവിലെ 11.30-ന് തോട്ടടയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ക്യാമ്പസില്‍ നടത്തും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദാനന്തര ബിരുദവും, ബിഎഡും കരസ്ഥമാക്കിയിട്ടുള്ളവരും അധ്യാപക പരിചയമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും, പ്രവൃത്തി പരിചയവും തെളിയിക്കുന്ന എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസലും, കോപ്പിയും സഹിതം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0497 2835390.

date