Skip to main content

അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ ഇന്റര്‍വ്യൂ തീയതി മാറ്റി

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് സര്‍ക്കാര്‍ പൊതു അവധി പ്രഖ്യാപിച്ച സാഹചര്യത്തില്‍ മൂവാറ്റുപുഴ ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുള്ള പായിപ്ര പഞ്ചായത്തിലെ അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍മാരുടെ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി ജൂലൈ 18, 19, 20 തീയതികളില്‍ പായിപ്ര പഞ്ചായത്ത് ഓഫിസില്‍ നടത്താനിരുന്ന ഇന്റര്‍വ്യൂ ജൂലൈ 25, 26, 27 തീയതികളില്‍ നടത്തും.  സമയക്രമത്തില്‍ മാറ്റമുണ്ടായിരിക്കില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് മൂവാറ്റുപുഴ മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ്. ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ 0485 2814205.

 

date