Skip to main content

അസാപ് കേരള നൈപുണ്യ പരിശീലനം

പ്ലസ് ടു, ഡിഗ്രി കഴിഞ്ഞവര്‍ക്കും, തൊഴില്‍ അന്വേഷകര്‍ക്കും തൊഴില്‍ നഷ്ടപെട്ട സ്ത്രീകള്‍ക്കും തൊഴില്‍ സാധ്യത കൂടുതലുള്ള മേഖലകളില്‍ അസാപ് കേരള നൈപുണ്യ പരിശീലനം നല്‍കുന്നു.  കോറോണയ്ക്ക് ശേഷം ഏറ്റവും അധികം തൊഴില്‍ സാധ്യത വര്‍ധിച്ച മേഖലയായ ഡിസൈനിങ്, സോഷ്യല്‍ മീഡിയ ഡിസൈനിങ് തുടങ്ങിയ മേഖലകളില്‍ പരിശീലനം ലഭിക്കും. സ്ഥലം കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് കളമശേരി, തിയതി ജൂലൈ 21. നാഷണല്‍ സ്‌കില്‍ ഡവലപ്‌മെന്റ്  കോര്‍പറേഷന്റെയും അസാപ് കേരളയുടെയും സര്‍ട്ടിഫിക്കേഷനോടു കൂടി നടത്തുന്ന പരിശീലന പരിപാടിയെകുറിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍:  9633377748/ 9778598336.

date