Skip to main content

ഷോഫര്‍ പ്രായോഗിക പരീക്ഷ ജൂലൈ 25, 26 തീയതികളില്‍

ടൂറിസം വകുപ്പിലെ ഷോഫര്‍ ഗ്രേഡ്-2 (കാറ്റഗറി നമ്പര്‍ 367/21) തസ്തികയുടെ പ്രയോഗിക പരീക്ഷ ജൂലൈ 25, 26 തീയതികളില്‍ കളമശേരി ഗവ ഐടിഐ ഗ്രൗണ്ടില്‍ നടത്തുന്നു. പ്രായോഗിക പരീക്ഷ സംബന്ധിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴിയും എസ്.എം.എസ് മുഖേനയും പ്രത്യേകം അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ത്ഥികള്‍ പ്രൊഫൈല്‍ മെസേജ് പരിശോധിച്ച് പരീക്ഷാ കേന്ദ്രങ്ങളില്‍ അവരവര്‍ക്ക് അനുവദിച്ചിട്ടുളള തീയതിയില്‍ രാവിലെ 5.30 ന് അഡ്മിഷന്‍ ടിക്കറ്റ്, ഡ്രൈവിങ് ലൈസന്‍സ്  (ഒറിജിനല്‍), ഡ്രൈവിങ് ലൈസന്‍സ് പര്‍ട്ടിക്കുലേഴ്‌സ്, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.

date