Skip to main content

സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

        കേരള ഷോപ്സ് ആൻഡ് കമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് 2023-24 അധ്യയന വർഷം പ്ലസ് വൺ മുതൽ പോസ്റ്റ് ഗ്രാജുവേറ്റ് വരെയും പ്രൊഫഷണൽ കോഴ്സ് ഉൾപ്പെടെ വിവിധ കോഴ്സുകൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോം peedika.kerala.gov.in ൽ ലഭിക്കും. അപേക്ഷയോടൊപ്പം അംഗത്തിന്റെ ഫോൺ നമ്പർ, ക്ഷേമനിധി ഐ.ഡി കാർഡിന്റെ കോപ്പി, ആധാർ കാർഡ് കോപ്പി, വിദ്യാർഥിയുടെ എസ്.എസ്.എൽ.സി മാർക്ക് ലിസ്റ്റിന്റെ കോപ്പി, അനുബന്ധ മാർക്ക് ലിസ്റ്റ്/ സർട്ടിഫിക്കറ്റ് എന്നവിയുടെ കോപ്പി, പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരിയുടെ സാക്ഷ്യപത്രം, അംഗത്തിന്റെ ബാങ്ക് പാസ് ബുക്കിന്റെ കോപ്പി എന്നിവ ഹാജരാക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 30. കൂടുതൽ വിവരങ്ങൾ 0471 2572189 എന്ന നമ്പറിൽ ലഭിക്കും.

പി.എൻ.എക്‌സ്3308/2023

 

date