Skip to main content

പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാരത്തിന് നോമിനേഷന്‍ ക്ഷണിച്ചു

ധീരതയും അസാധാരണമായ കഴിവുകളും ഉള്ള കുട്ടികള്‍ക്ക് കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം ഏര്‍പ്പെടുത്തിയ പ്രധാന്‍മന്ത്രി രാഷ്ട്രീയ ബാല്‍ പുരസ്‌കാര്‍ 2023 അവാര്‍ഡിന് നോമിനേഷനുകള്‍ ക്ഷണിച്ചു. നിസ്വാര്‍ത്ഥമായ ധീരത പ്രകടിപ്പിച്ച കുട്ടികളെയും കായികം, കല, ശാസ്ത്ര സാങ്കേതികവിദ്യ, സാമൂഹ്യസേവനം, പരിസ്ഥിതി നൂതന പരിപാടികള്‍ മുതലായ മേഖലകളില്‍ അസാധാരണ മികവുകള്‍ പുലര്‍ത്തിയ കുട്ടികളെയും അവാര്‍ഡിന് പരിഗണിക്കും. http://awards.gov.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അവസാന തീയതി ആഗസ്റ്റ് 31.

date