Skip to main content

എളവള്ളി കുടുംബാരോഗ്യ കേന്ദ്രത്തിന് മാസ്റ്റർ പ്ലാൻ തയ്യാറായി

എളവള്ളി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ സേവനങ്ങൾ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായ അടിസ്ഥാന വികസന പദ്ധതിയുടെ മാസ്റ്റർ പ്ലാൻ തയ്യാറായി.

എളവള്ളി ഗ്രാമപഞ്ചായത്തിന്റെ പദ്ധതിയായാണ് ആരോഗ്യ കേന്ദ്ര വികസനം നടപ്പിലാക്കുന്നത്. മാസ്റ്റർ പ്ലാൻ അനുസരിച്ച് നിർമ്മാണം രണ്ടുവർഷം കൊണ്ട് പൂർത്തീകരിച്ച് സംസ്ഥാനത്തെ മികച്ച കുടുംബാരോഗ്യ കേന്ദ്രമായി എളവള്ളിയെ മാറ്റുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിയോ ഫോക്സ് അറിയിച്ചു.

ത്രിതല പഞ്ചായത്ത് ഫണ്ട്, എം പി, എം എൽ എ ഫണ്ടുകൾ, സർക്കാർ മെഡിക്കൽ ഗ്രാൻ്റ് എന്നിവ ചേർത്താണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. രണ്ട് കോടി രൂപയാണ് ഇതിനായി നീക്കി വെച്ചിട്ടുള്ളത്. മെഡിക്കൽ ഡ്രസ്സിംഗ് റൂം, ശുചിമുറികൾ, ലാബ് സൗകര്യം, നിരീക്ഷണമുറികൾ, ഒപി വിഭാഗം, ചുറ്റുമതിൽ, ഗേയ്റ്റ്, കെമിക്കൽ റൂം, വയോജന പാർക്ക്, ഫീഡിങ് റൂം,മെഡിക്കൽ സ്റ്റോർ, ഓഫീസ്, കോൺഫ്രൻസ് ഹാൾ, പാർക്കിംഗ് സൗകര്യം, ടോക്കൺ സംവിധാനം, കാൻ്റീൻ, ഡൈനിങ് റൂം, ആംബുലൻസ് സൗകര്യം, പൂന്തോട്ടം,ഔഷധത്തോട്ടം, .ഡ്രിങ്കിങ് വാട്ടർ സൗകര്യം, വെയിറ്റിംഗ് ഏരിയ, ബസ്സ് കാത്തിരിപ്പ് കേന്ദ്രം ഉൾപ്പെടെ മുഖച്ചായ മാറ്റുന്ന പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

കോഴിക്കോട് സ്വദേശിയായ ആർക്കിടെക്റ്റ് കെ ഫിദ മറിയയുടെ ചുമതലയിലാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത്.

date